national news
മുസ്‌ലിം പിന്തുടര്‍ച്ചാവകാശം പരിഷ്‌ക്കരിക്കണം; ജന്ദര്‍ മന്ദിറില്‍ നിരാഹാരമാരംഭിച്ച് വി.പി. സുഹറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 23, 08:05 am
Sunday, 23rd February 2025, 1:35 pm

ന്യൂദല്‍ഹി: മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജന്ദര്‍ മന്ദിറില്‍ നിരാഹാരമാരംഭിച്ച് സാമൂഹിക പ്രവര്‍ത്തക വി.പി. സുഹറ. നിയമത്തില്‍ മാറ്റം വരും വരെ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്നും വി.പി സുഹറ പറഞ്ഞു. ജന്ദര്‍ മന്ദിറില്‍ മരണം വരെ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നാണ് സുഹറ പറഞ്ഞത്.

മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം ക്രൂരതയാണെന്നും അതുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്നും പിന്തുടര്‍ച്ചാവകാശം തുല്യമായിരിക്കണമെന്നും സാമൂഹിക പ്രവര്‍ത്തക പറഞ്ഞു.

അവനവന്‍ അധ്വാനിച്ചുണ്ടാക്കുന്ന സ്വത്തുക്കള്‍ പോലും അവരവര്‍ക്ക് നല്‍കനോ എഴുതി കൊടുക്കാനോ ഉള്ള വില്‍പത്രം വെക്കാനുള്ള അവകാശം പോലും മുസ്‌ലിം സ്ത്രീകള്‍ക്കില്ലെന്നും സുഹറ പറഞ്ഞു.

ജീവിക്കാനും മരിക്കാനും പോലും കഴിയാത്ത രീതിയാണെന്നും നിയമത്തില്‍ മാറ്റം വരാതെ ദല്‍ഹിയില്‍ നിന്നും പോവില്ലെന്നും വി.പി സുഹറ പറഞ്ഞു.

ജന്ദര്‍ മന്ദിറില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ നിരാഹാര സമരം ആരംഭിച്ചു. തന്റെ ആവശ്യം നേടിയെടുക്കുമെന്നും അല്ലാതെ മടക്കമില്ലെന്നും നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവര്‍ പറഞ്ഞു.

Content Highlight: Muslim succession should be reformed; V.P suhara started fasting at Jandar Mandir