തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് 80:20 ആനുപാതം റദ്ദാക്കിയതിലൂടെ ഇതുവരെയുള്ളതില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം വിഹിതം നഷ്ടമാകും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതത്തിലെന്ന പുതിയ കോടതി വിധി നടപ്പാക്കുമ്പോള്‍ 18.3 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിഹിതം ലഭിക്കുകയും അവരുടെ വിഹിതം 40 ശതമാനമായി ഉയരുകയും ചെയ്യും.
കോടതി വിധിക്ക് പിന്നാലെയുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ ഇനിയുള്ള ആനുപാതം 60:40 എന്ന വിഹിതത്തിലാകും. പുതിയ മന്ത്രിസഭാ തീരുമാനമനുസരിച്ച് മുന്നോക്ക ക്ഷേമ സ്‌കോളര്‍ഷിപ്പിനും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ ഒരേസമയം അര്‍ഹരാകുന്ന സ്ഥിതിവിശേഷവുമുണ്ടാകും. ഉയര്‍ന്ന തുക ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണ് നിലവില്‍ മുന്നോക്ക സമുദായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.
അതേസമയം, നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാത റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയാണ് കഴിഞ്ഞ മെയ് 28ന് വന്നത്.
ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. പൊതുതാത്പര്യ ഹരജിയലാണ് ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍. ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Muslim students will lose 20 percent of their scholarships in proportional reorganization