| Sunday, 26th May 2019, 11:45 am

ലോക്‌സഭയില്‍ മുസ്‌ലീം പ്രാതിനിധ്യം 2014നേക്കാള്‍ ഉയര്‍ന്നു; കൂടുതല്‍ പേര്‍ പ്രതിപക്ഷത്ത് നിന്ന്: ബി.ജെ.പിയില്‍ നിന്നും ഒരാള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 17 ാമത് ലോക്‌സഭയിലെ മുസ്‌ലീം പ്രാതിനിധ്യം അഞ്ചായി ഉയര്‍ന്നു. ഇതോടെ മുസ്‌ലീം വിഭാഗത്തില്‍ നിന്നുള്ള എം.പി മാരുടെ എണ്ണം 22 ല്‍ നിന്നും 27 ആയി. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലീം എം.പി മാരില്‍ ഒരു ബി.ജെ.പി എം.പി മാത്രമേയുള്ളൂ.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച് ജയിച്ച സൗമിത്രാ ഖാനാണ് ബി.ജെ.പിയില്‍ നിന്നും ജയിച്ചു വന്ന മുസ്‌ലീം വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി.

ബി.ജെ.പിക്ക് ലോക്‌സഭയിലെ 542 സീറ്റില്‍ 303 സീറ്റ് ലഭിക്കുമ്പോള്‍ വിജയിച്ച മുസ്‌ലീം സ്ഥാനാര്‍ത്ഥികളില്‍ കൂടുതലും പ്രതിപക്ഷപാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.

ബി.ജെ.പിയില്‍ നിന്നുള്ള സൗമിത്രഖാനെ കൂടാതെ ലേക് ജനശക്തി പാര്‍ട്ടിയില്‍ നിന്നുള്ള മെഹ്ബൂബ് അലി കൈസറാണ് എന്‍.ഡി.എയിലെ രണ്ട് മുസ്‌ലീം പ്രാതിനിധ്യം.

16 ാമത് ലോക്‌സഭയില്‍ 22 മുസ്‌ലീം എം.പിമാരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 15 ാമത് ലോക്‌സഭയില്‍ 33 എം.പിമാര്‍ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ മുസ്‌ലീം പ്രാതിനിധ്യം ഉണ്ടായിരുന്നത് 1980 ലാണ്. 49 പേര്‍ ഉണ്ടായിരുന്നു.

2019 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറ് മുസ്‌ലീം സ്ഥാനാര്‍ത്ഥികളെയായിരുന്നു മത്സരിപ്പിച്ചത്. ബി.ജെ.പിയില്‍ നിന്നും വിജയിച്ച സൗമിത്രഖാന്‍ മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ആയിരുന്നു പിന്നീട് ബി.ജെ.പിലേക്ക് മാറുകയായിരുന്നു.

ബി.ജെ.പി ജംഗീപൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ച മഫൂജ ഖുടുന്‍, ഹുമയുന്‍ കബീര്‍ ആണ് മറ്റൊരു ബി.ജെ.പി സ്ഥാനാര്‍ത്ഥി.
കശ്മീരിലും പാര്‍ട്ടി മൂന്ന് മുസ്‌ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു.

തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലീം സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്.രണ്ട് പാര്‍ട്ടികളില്‍ നിന്നുമായി 5പേര്‍ വീതം രഞ്ഞെടുക്കപ്പെട്ടു.

സമാജ്‌വാദി പാര്‍ട്ടിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും 3 പേര്‍ വീതം തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ നിന്നും 3 മുസ്‌ലീം സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more