കാലമാണ് മുസ്‌ലിംങ്ങളുടെ ശത്രു; മാതൃഭൂമിയുടേയും
Daily News
കാലമാണ് മുസ്‌ലിംങ്ങളുടെ ശത്രു; മാതൃഭൂമിയുടേയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2016, 6:46 pm

മതങ്ങളെ മാത്രമല്ല, അതിന്റെ സ്ഥാപകരെ, പ്രവാചകരെ, ദൈവങ്ങളെ, വിശ്വാസികളെ, പ്രചാരകരെ, പുരോഹിതരെ, സന്യസ്തരെ ഒക്കെത്തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ടായിരിക്കണം. വ്രണപ്പെടാന്‍ മുട്ടിനില്‍ക്കുന്ന വികാരത്തിനു മുന്നില്‍ കീഴ്‌പെടുന്നതില്‍ കാര്യമില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം സ്വന്തവും അപരവും എന്ന ദ്വന്ദം സൃഷ്ടിച്ചു അപരരെ ഇകഴ്ത്തലാവരുത്. അപരത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴും പ്രതിപക്ഷബഹുമാനം വാക്കുകളിലുണ്ടാവണം. അതേ സമയം രണ്ടും കെട്ടും നാലും കെട്ടും ഇഎമ്മെസിന്റോളേം കെട്ടും എന്നു മുദ്രാവാക്യം വിളിച്ചപ്പോഴില്ലായിരുന്ന വികാരം പ്രവാചകന്‍ കെട്ടിയ കണക്കും പ്രായവും പറഞ്ഞപ്പോഴുണ്ടായതെങ്ങനെ? ഒന്നുകില്‍ പ്രവാചകനോടു സത്യസന്ധത കാട്ടണം. ഇല്ലെങ്കില്‍ അവനവനോടു സത്യസന്ധത കാട്ടണം.


sebin-op


quote-mark

ഏഷ്യാനെറ്റിനു നേരെ സംഘികള്‍ ചെയ്തതു തന്നെയാണ് മാതൃഭൂമിക്കെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയുടെ, ഇന്റര്‍നെറ്റിന്റെ, ദുരുപയോഗമാണിത്. ചെറിയ സംഭവങ്ങളുണ്ടാവുമ്പോള്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുന്ന പരിപാടി ഗുജറാത്തിലും രാജസ്ഥാനിലും ഒക്കെ പരീക്ഷിച്ചുകഴിഞ്ഞു. കേരളത്തിലും കൂടി അതു നടപ്പാക്കാനുള്ള അനുകൂല സാഹചര്യം ഇരുകൂട്ടരും ചേര്‍ന്നു സൃഷ്ടിക്കുകയാണ്. നിവൃത്തികേടുകൊണ്ടു ചോദിക്കുകയാണു്. “നിനക്കൊന്നും വേറെ പണിയില്ലേടേ?”

Sebin| ഒപ്പീനിയന്‍: സെബിന്‍ എബ്രഹാം ജേക്കബ് |


ഗൂഢാലോചനാസിദ്ധാന്തം

എട്ടാം തീയതി മാതൃഭൂമിയുടെ തൃശ്ശൂര്‍ എഡിഷന്‍ നഗരം സപ്ലിമെന്റില്‍ വന്ന അതേ സ്റ്റോറിയാണ് മാര്‍ച്ച് പത്തിന് കോഴിക്കോട് എഡിഷന്‍ നഗരത്തില്‍ ആവര്‍ത്തിച്ചത്. ഒരു ട്രെയിനിക്കു പറ്റിയ കയ്യബദ്ധമായി അതിനെ നിസാരീകരിക്കുന്നതില്‍ പിഴവുണ്ട്. പ്രവര്‍ത്തനക്ഷമമായ ഒരു ഡെസ്‌ക് മാതൃഭൂമിക്കില്ലെന്നു നാട്ടുകാര്‍ കരുതണം എന്നാണോ? അങ്ങനെയൊന്നുണ്ടായിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ അതിന്റെ ഉത്തരവാദി കേവലം ഒരു ട്രെയിനി ആയിരിക്കില്ലല്ലോ. അങ്ങനെ ആവര്‍ത്തിച്ചുവരാന്‍ മൗനാനുവാദം നല്‍കുന്നതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരിക്കണം. ഇത്തരം ഒരു പോസ്റ്റ് വ്യാപകമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അത് രാഷ്ട്രീയത്തിന് അതീതമായ ഒരു മുസ്ലീം കണ്‍സോളിഡേഷന്‍ ഉറപ്പാക്കുമെന്നും മനസ്സിലാക്കിയ ആരോ ആയിരിക്കണം, ആ കണ്ണടച്ച മഹാന്‍. അത്തരം ഒരു കണ്‍സോളിഡേഷന്‍, സംസ്ഥാനം പൊതുതെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ ആര്‍ക്കു ഗുണം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേരിട്ടു പ്രതിഷേധവുമായിറങ്ങുന്ന പി.ഫ്.ഐക്കോ വെല്‍ഫെയര്‍ പാര്‍ട്ടിക്കോ അല്ല, മുസ്ലീം ലീഗിനു തന്നെയാണ്. ഒരു കണ്‍സോളിഡേറ്റഡ് മുസ്ലീം വോട്ട് ബാങ്ക് ഗുണകരമാവുക. ഏതുതരത്തിലുള്ള സാമുദായിക ധ്രുവീകരണവും ആ പ്രത്യേക സ്വത്വവിഭാഗത്തിന്റെ ഏറ്റവും പ്രബലമായ പ്രതിനിധിക്കാവും യാന്ത്രികമായി സഹായകമാവുക. വടക്കന്‍ കേരളത്തിലെ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തോട്ടു തിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരിക്കെ, ഒരു ലാടവളവ് (യൂ ടേണ്‍) സാധ്യമാക്കാന്‍ ഇത്തരം ഒരു വിവാദത്തിനു കഴിയും. എം കെ മുനീറിന്റെ പോസ്റ്റ് അതിനുള്ള വലയെറിയലാണ്. മലബാറില്‍ നിന്നു കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ യുഡിഎഫിനു വേറെ വഴിയില്ല. രാജ്യസഭാ സീറ്റിന് ഉപകാരസ്മരണ!

പ്രതി ഏകീകരണം

മുസ്ലീം കണ്‍സോളിഡേഷന്‍ ഉണ്ടാവുകയും മാതൃഭൂമിക്കെതിരെ ആക്രമണം ഉണ്ടാവുകയും ചെയ്താല്‍ അത് അപ്പുറത്തെ വശത്ത് ഹിന്ദു കണ്‍സോളിഡേഷന്‍ ഉണ്ടാക്കാനും ഇടയുണ്ട്. എന്നൊരു കടത്തിച്ചിന്ത പലരും പങ്കുവയ്ക്കുന്നുണ്ടു്. അതിനോടു് എനിക്കുവലിയ മമതയില്ല. ജാതി മറന്നുള്ള ഹിന്ദുത്വവികാരം നിലവില്‍ തന്നെ സംസ്ഥാനത്തു് ഒരു പോളറൈസേഷനിടയാക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ കക്ഷി അതിനായി പ്ലെയ്‌സ് ചെയ്യപ്പെട്ടതാണ്. അതിനെതിരെ അതേക്കാള്‍ ശക്തമായി ഒരു സെക്കുലര്‍ യൂണിറ്റിയും വര്‍ക്ക് ചെയ്യുന്നുണ്ട്. ഹിന്ദു കണ്‍സോളിഡേഷന്‍ കൊണ്ടു യു.ഡി.എഫിനു പ്രത്യേകിച്ചു മെച്ചമൊന്നും കിട്ടാനുമില്ല. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ് അത് അവര്‍ക്കു വെളിവാക്കിക്കൊടുക്കുക തന്നെ ചെയ്തു. മാതൃഭൂമിയിലെ സംഘമാനസരുടെ വികൃതി എന്നതിനോടും എനിക്കു യോജിപ്പില്ല. അങ്ങനെയുള്ളവര്‍ കുറച്ചുകൂടി ബുദ്ധിപരമായേ കളിക്കൂ.


കേരളത്തില്‍ മലയാള മനോരമ, മാതൃഭൂമി എന്നീ രണ്ടു പത്രങ്ങളുടെ ഡെസ്‌കില്‍ മാത്രമാണ് ആവശ്യത്തിനു് ആളുള്ളതെന്നും ഇവിടെ രണ്ടിടത്തും എഡിറ്റോറിയല്‍ വര്‍ക് ഫ്‌ലോ നല്ല നിലയില്‍ നടക്കുന്നുണ്ടെന്നുമുള്ള ധാരണയിലാണു മുകളിലത്തെ ഗൂഢാലോചനാസിദ്ധാന്തം എഴുതിയിരിക്കുന്നതു്.


sk-ssf-against-math 

ഡസ്‌കിലെ ആള്‍ക്ഷാമവും പ്രൊഫഷണലിസത്തിലെ കുറവും

കേരളത്തില്‍ മലയാള മനോരമ, മാതൃഭൂമി എന്നീ രണ്ടു പത്രങ്ങളുടെ ഡെസ്‌കില്‍ മാത്രമാണ് ആവശ്യത്തിനു് ആളുള്ളതെന്നും ഇവിടെ രണ്ടിടത്തും എഡിറ്റോറിയല്‍ വര്‍ക് ഫ്‌ലോ നല്ല നിലയില്‍ നടക്കുന്നുണ്ടെന്നുമുള്ള ധാരണയിലാണു മുകളിലത്തെ ഗൂഢാലോചനാസിദ്ധാന്തം എഴുതിയിരിക്കുന്നതു്. എന്നാല്‍ എനിക്കു പരിചയമുള്ള പ്രിന്റ് മീഡിയ ജേണലിസത്തില്‍ നിന്നു് ഇവിടങ്ങളിലെ രീതിക്കും വലിയ മാറ്റമൊന്നമില്ല എന്നു ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കുറിപ്പിലൂടെ മനസ്സിലാക്കുന്നു. ആ നിലയ്ക്കു തികച്ചും അണ്‍പ്രൊഫഷണലായ വെറ്റിങ്, കോപ്പി എഡിറ്റിങ്, ഡെസ്‌ക് ടോപ് പബ്ലിഷിങ് വര്‍ക് ഫ്‌ളോയാവും അവിടെ നിലനില്‍ക്കുന്നത് എന്നു കരുതേണ്ടിവരും. മുംബയിലെ കലാകൗമുദി പത്രത്തില്‍ പണിയെടുക്കുമ്പോള്‍ അഞ്ചുപേജുകള്‍ വരെ ഒറ്റയ്ക്ക് സബ് ചെയ്യേണ്ടി വന്ന അപൂര്‍വ്വ ദിവസങ്ങള്‍ എന്റെ പത്രപ്രവര്‍ത്തനജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പേജിനേഷന്‍ അടക്കമാണു ചെയ്യേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. ചുരുക്കത്തില്‍ മലയാളപത്രങ്ങളില്‍ പ്രൊഫഷണലിസം എന്നതു കിട്ടാക്കനിയാണെന്നു സാരം. എന്നാല്‍ സത്യസന്ധമായി പറയട്ടെ, മനോരമയിലും മാതൃഭൂമിയിലും ഇതുതന്നെയാണു സ്ഥിതി എന്നെനിക്കു നിശ്ചയമായും അറിയില്ലായിരുന്നു. മിയ കുള്‍പ, മിയ കുള്‍പ, മിയ മാക്‌സിമ കുള്‍പ!


 

നബിയുടെ കാലവും ചെയ്തിയും

മദ്ധ്യവയസ്‌കനായ നബി ബാലികയെ വധുവാക്കി എന്ന ആരോപണം ഇസ്ലാമിന്റെ ആരംഭകാലത്തോളം പഴക്കമുള്ളതാണ്. അദ്ദേഹം നിരവധി പേരെ ഭാര്യമാരാക്കി എന്നതും, വ്യവസ്ഥകള്‍ക്കു വിധേയമായി നാലുപേരെ വരെ പൊറുപ്പിക്കാന്‍ കൂടെയുള്ളവര്‍ക്ക് അനുമതി നല്‍കി എന്നതും, യുദ്ധത്തടവുകാരെ അടിമകളാക്കാനും അടിമപ്പെണ്ണുങ്ങളെ ലൈംഗികാവശ്യത്തിനടക്കം ഉപയോഗിക്കാനും കച്ചവടം ചെയ്യാനും അനുവദിച്ചു എന്നതും പ്രവാചകചര്യ ഉദ്ധരിച്ചാണ് ഇസ്ലാമിന്റെ ശത്രുക്കളും ഇസ്ലാം മതപൗരോഹിത്യവും രണ്ടുകാരണങ്ങളാല്‍ വാദിച്ച് ഉറപ്പിക്കാറുള്ളത്. അവ എടുത്തുപറഞ്ഞുകൊണ്ടാണ് യസീദി സ്ത്രീകളെ അടിമകളാക്കി വില്‍ക്കുന്നതിനെ ഐഎസ് ന്യായീകരിക്കുന്നത്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ഉന്നയിച്ചാല്‍ അതു പ്രവാചകനിന്ദ ആവുന്നതെങ്ങനെയാണ്.

മറിച്ച്, അത് ആ കാലത്തിന്റെയും അദ്ദേഹം ജീവിച്ച സാഹചര്യത്തിന്റെയും സ്വഭാവമാണെന്നും ഇക്കാലത്തെ മുസ്ലീമിനെ അക്കാലത്തെ ജീവിതചര്യകൊണ്ട് അളക്കുന്നതില്‍ കാര്യമില്ലെന്നും അംഗീകരിക്കേണ്ടതുണ്ട് ഇക്കാലത്തെ ധാര്‍മ്മികതവച്ചുപോലും വിധവാവിവാഹത്തെ പ്രോത്സാഹിപ്പിച്ച നടപടി പുരോഗമനാത്മകമാണെന്നും പറയേണ്ടതുണ്ട്. ഒരു ഭാര്യ നിലവിലിരിക്കെ ഒന്നിലധികം കെട്ടിയ എത്ര മുസ്ലീങ്ങളെ നിങ്ങള്‍ക്കു നേരിട്ടറിയാം  ആരെങ്കിലും പറഞ്ഞുകേട്ടുള്ള അറിവല്ല  എന്ന ചോദ്യം കൊണ്ടു നിസ്സാരമായി നേരിടാവുന്ന കാര്യമേയുള്ളൂ ഇത്. ശൈശവവിവാഹത്തിന്റെ കാര്യത്തില്‍ പാന്‍ ഇന്ത്യ തലത്തില്‍ എടുത്താല്‍ ഒരു സമുദായവും അത്രമെച്ചമല്ല എന്നും കൂട്ടിച്ചേര്‍ക്കണം.

അടുത്ത പേജില്‍ തുടരുന്നു

 


മുഖപടമണിഞ്ഞ വംശീയതയാണതു മദ്രാസികള്‍ക്കെതിരാവുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതും മുസ്ലീങ്ങള്‍ക്കെതിരാവുമ്പോള്‍ അംഗീകരിക്കപ്പെടേണ്ടതുമല്ല, അതു മാന്യമായി ഉന്നയിക്കപ്പെടുന്ന വിമര്‍ശനവും ഇത്തരം എഴുത്തുകളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വെറുപ്പും തമ്മില്‍ കടലലയും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടു്. ഇതു് അംഗീകരിക്കാന്‍ യുക്തിവാദികളും തയ്യാറാകേണ്ടതുണ്ട്.


mathrubhumi-1

വെറുപ്പിന്റെ രാഷ്ട്രീയം

മേല്‍പ്പറഞ്ഞ പോസ്റ്റ് മാതൃഭൂമി നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത് പ്രതിഷേധകരമാകുന്നത് അതിന്റെ ഭാഷാവൈകൃതംകൊണ്ടുമാത്രമല്ല. പതിനഞ്ചുനൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു ഗോത്രസെറ്റപ്പിലെ ചെയ്തികളെ വച്ച് ഇന്നത്തെ മുസ്ലീങ്ങളെ വിലയിരുത്തുന്നു എന്നിടത്തുകൂടിയാണ് അതായത്, ഇസ്ലാം എന്ന മതത്തോടു മാത്രമല്ല മുസ്ലീം എന്ന ഐഡന്റിറ്റിയോടും ഉള്ള വെറുപ്പ് അതില്‍ പ്രകടമാണ് ഏതെങ്കിലും സമുദായത്തോടോ രാഷ്ട്രീയത്തോടോ ഭാഷാസമൂഹത്തോടോ ഉള്ള വെറുപ്പു പ്രചരിപ്പിക്കാന്‍ പത്രത്താളുകളെ ഉപയോഗിക്കുന്നതു ചിതമല്ല. മുഖപടമണിഞ്ഞ വംശീയതയാണതു മദ്രാസികള്‍ക്കെതിരാവുമ്പോള്‍ എതിര്‍ക്കപ്പെടേണ്ടതും മുസ്ലീങ്ങള്‍ക്കെതിരാവുമ്പോള്‍ അംഗീകരിക്കപ്പെടേണ്ടതുമല്ല, അതു മാന്യമായി ഉന്നയിക്കപ്പെടുന്ന വിമര്‍ശനവും ഇത്തരം എഴുത്തുകളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വെറുപ്പും തമ്മില്‍ കടലലയും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടു്. ഇതു് അംഗീകരിക്കാന്‍ യുക്തിവാദികളും തയ്യാറാകേണ്ടതുണ്ട്.

വിമര്‍ശന സ്വാതന്ത്ര്യം

മതങ്ങളെ മാത്രമല്ല, അതിന്റെ സ്ഥാപകരെ, പ്രവാചകരെ, ദൈവങ്ങളെ, വിശ്വാസികളെ, പ്രചാരകരെ, പുരോഹിതരെ, സന്യസ്തരെ ഒക്കെത്തന്നെ വിമര്‍ശിക്കാന്‍ അവകാശമുണ്ടായിരിക്കണം. വ്രണപ്പെടാന്‍ മുട്ടിനില്‍ക്കുന്ന വികാരത്തിനു മുന്നില്‍ കീഴ്‌പെടുന്നതില്‍ കാര്യമില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം സ്വന്തവും അപരവും എന്ന ദ്വന്ദം സൃഷ്ടിച്ചു അപരരെ ഇകഴ്ത്തലാവരുത്. അപരത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴും പ്രതിപക്ഷബഹുമാനം വാക്കുകളിലുണ്ടാവണം. അതേ സമയം രണ്ടും കെട്ടും നാലും കെട്ടും ഇഎമ്മെസിന്റോളേം കെട്ടും എന്നു മുദ്രാവാക്യം വിളിച്ചപ്പോഴില്ലായിരുന്ന വികാരം പ്രവാചകന്‍ കെട്ടിയ കണക്കും പ്രായവും പറഞ്ഞപ്പോഴുണ്ടായതെങ്ങനെ? ഒന്നുകില്‍ പ്രവാചകനോടു സത്യസന്ധത കാട്ടണം. ഇല്ലെങ്കില്‍ അവനവനോടു സത്യസന്ധത കാട്ടണം.

പൂര്‍ണത്തില്‍ നിന്നേ പൂര്‍ണ്ണമുദിക്കൂ

ദുര്‍ഗയെ വേശ്യയായി ചിത്രീകരിച്ച ലഘുലേഖ ജെഎന്‍യുവില്‍ ഇറങ്ങി എന്നാണു സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത്. അതില്‍ പ്രസ്താവിച്ച പരിപാടിക്കു താനും പങ്കെടുത്തു എന്നും മഹിഷാസുരനെ തങ്ങളുടെ നേതാവായാണു് ദളിതര്‍ കാണുന്നതെന്നും ബിജെപിയുടെ തന്നെ ഡല്‍ഹിയില്‍ നിന്നുള്ള എംപി ഉദിത് രാജ് അതിനു മറുപടി നല്‍കുകയുണ്ടായി. മാതൃഭൂമിയുടെ ചെയ്തിയെ വിമര്‍ശിക്കുന്ന പുരോഗമനവാദികള്‍ ഇത്തരം ഒരു ലഘുലേഖയ്‌ക്കെതിരെ എന്തുകൊണ്ട് ഒച്ചവയ്ക്കുന്നില്ല എന്ന് ഉണര്‍ന്ന ഹിന്ദുക്കള്‍ ഉച്ചത്തില്‍ കോട്ടുവായിടുന്നുണ്ട്. രണ്ടു പാരലല്‍ നരേറ്റീവുകള്‍ നിലനില്‍ക്കുന്ന ഒരു മിത്തിനെ സംബന്ധിച്ചിടത്തോളം അതിലേതെങ്കിലും ഒരു വേര്‍ഷന്‍ മാത്രം അംഗീകരിക്കപ്പെടണമെന്ന വാശി മനസ്സിലാകുന്നില്ല. ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നാണല്ലോ അവകാശവാദം. അതില്‍ ഒരു ദൈവം കൂടിയതുകൊണ്ടോ കുറഞ്ഞതുകൊണ്ടോ ഒരു വിശ്വാസിക്കു് പ്രയാസമുണ്ടാകേണ്ട കാര്യമില്ല. ദുര്‍ഗയെ ദുര്‍ന്നടപ്പുകാരിയാക്കിയതു് സിപിഎമ്മുകാരോ സിപിഐക്കാരോ ആണെന്ന മട്ടിലാണു് പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും അടക്കം പോസ്റ്റുകള്‍ക്കു ചുവടെ ഇവര്‍ ഒച്ചയുണ്ടാക്കുന്നത്. ഇല്ലാത്ത ഒരു ദ്വന്ദം സൃഷ്ടിക്കാനുള്ള ശ്രമമാണിവിടെ. കേരളത്തില്‍ ഒരു പത്രത്തിലും ദുര്‍ഗയെ കുറിച്ചുള്ള അപവാദം ആരും പ്രസിദ്ധീകരിച്ചില്ല. ആ നിലയ്ക്ക് ഇല്ലാത്ത ഒരു പ്രസ്താവനയെ അപലപിക്കാനുമാവില്ല.


പത്രം പരസ്യമായി ക്ഷമാപണം നടത്തിയതിനു ശേഷവും വ്യാപകമായി നടക്കുന്ന വാട്‌സ് ആപ്പ് പ്രചാരണവും അതിനെ തുടര്‍ന്നു മാതൃഭൂമിയുടെ ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുന്നതും അടക്കമുള്ള, അവരുടെ ഇക്കണോമിയെ തന്നെ ചഞ്ചലമാക്കുന്ന നീക്കങ്ങള്‍ ഒരുവശത്ത്. മതനിന്ദയുടെ ചാട്ടയുയര്‍ത്തി മാതൃഭൂമി പത്രത്തെ ഗള്‍ഫ് നാടുകളില്‍ നിരോധിക്കാനുള്ള പരിശ്രമം മറ്റൊരു വശത്ത്. ഇതിനെല്ലാം പുറമേ മാതൃഭൂമിയിലെ ഇപ്പോഴുള്ളതും മുമ്പു പണിയെടുത്തു പിരിഞ്ഞുപോയതുമായ എല്ലാ ജീവനക്കാരുടെയും മൊബൈല്‍ നമ്പരുകള്‍ വ്യാപകമായി പങ്കുവച്ച് അതിലേക്കെല്ലാം വിളിച്ചു തെറിവിളിക്കുന്ന പത്തരമാറ്റു പ്രവാചകസ്‌നേഹം വേറൊരു വശത്ത്.


mathrubhumi5

സോഷ്യല്‍ മീഡിയ എന്ന വയ്യാവേലി

ആന്തരികമായി ജനാധിപത്യവത്കരിക്കപ്പെടാത്ത ഒരു ജനതയാണു നാം. അത്തരം ഒരു ജനതയ്ക്കു വ്യാവസായികവിപ്ലവത്തിന്റെ കാലത്തുപോലും നില്‍ക്കാനുള്ള മാനസികവളര്‍ച്ചയായിട്ടില്ല. അവരുടെ കൈയിലേക്കാണു കമ്മ്യൂണിക്കേഷന്റെ പഴയ സിദ്ധാന്തങ്ങളെ അപ്രസക്തമാക്കുന്ന സ്മാര്‍ട് ഫോണുകള്‍ വന്നുഭവിച്ചത്. പത്രം പരസ്യമായി ക്ഷമാപണം നടത്തിയതിനു ശേഷവും വ്യാപകമായി നടക്കുന്ന വാട്‌സ് ആപ്പ് പ്രചാരണവും അതിനെ തുടര്‍ന്നു മാതൃഭൂമിയുടെ ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുന്നതും അടക്കമുള്ള, അവരുടെ ഇക്കണോമിയെ തന്നെ ചഞ്ചലമാക്കുന്ന നീക്കങ്ങള്‍ ഒരുവശത്ത്. മതനിന്ദയുടെ ചാട്ടയുയര്‍ത്തി മാതൃഭൂമി പത്രത്തെ ഗള്‍ഫ് നാടുകളില്‍ നിരോധിക്കാനുള്ള പരിശ്രമം മറ്റൊരു വശത്ത്. ഇതിനെല്ലാം പുറമേ മാതൃഭൂമിയിലെ ഇപ്പോഴുള്ളതും മുമ്പു പണിയെടുത്തു പിരിഞ്ഞുപോയതുമായ എല്ലാ ജീവനക്കാരുടെയും മൊബൈല്‍ നമ്പരുകള്‍ വ്യാപകമായി പങ്കുവച്ച് അതിലേക്കെല്ലാം വിളിച്ചു തെറിവിളിക്കുന്ന പത്തരമാറ്റു പ്രവാചകസ്‌നേഹം വേറൊരു വശത്ത്. ഏഷ്യാനെറ്റിനു നേരെ സംഘികള്‍ ചെയ്തതു തന്നെയാണ് മാതൃഭൂമിക്കെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയുടെ, ഇന്റര്‍നെറ്റിന്റെ, ദുരുപയോഗമാണിത്. ചെറിയ സംഭവങ്ങളുണ്ടാവുമ്പോള്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുന്ന പരിപാടി ഗുജറാത്തിലും രാജസ്ഥാനിലും ഒക്കെ പരീക്ഷിച്ചുകഴിഞ്ഞു. കേരളത്തിലും കൂടി അതു നടപ്പാക്കാനുള്ള അനുകൂല സാഹചര്യം ഇരുകൂട്ടരും ചേര്‍ന്നു സൃഷ്ടിക്കുകയാണ്. നിവൃത്തികേടുകൊണ്ടു ചോദിക്കുകയാണു്. “നിനക്കൊന്നും വേറെ പണിയില്ലേടേ?”