ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്‌ലിം ആരാധനലയമാക്കി മാറ്റിയ ശേഷമുള്ള ആദ്യപ്രാര്‍ത്ഥന നടന്നു. പ്രാര്‍ത്ഥനയ്ക്കായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും മന്ത്രിമാരും എത്തി.
86 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഹയ സോഫിയയില്‍ നമസ്‌കാരം നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് പ്രാര്‍ത്ഥനക്കായി എത്തിയത്.
1500 ലേറെ വര്‍ഷം പഴക്കമുള്ള ഹയ സോഫിയ കഴിഞ്ഞ ജൂലൈ 10 നാണ് മസ്ജിദാക്കി മാറ്റിയത്.
1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.
ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ പുതിയ നിബന്ധനകള്‍ കൊണ്ടു വന്നിരുന്നു. ഹാഗിയ സോഫിയക്കുള്ളിലെ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ നിലനിര്‍ത്തും. എന്നാല്‍ പ്രാര്‍ത്ഥനാ സമയത്ത് ഇവ കര്‍ട്ടന്‍ കൊണ്ട് മറയ്ക്കപ്പെടും. മറ്റ് സമയങ്ങളില്‍ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ മറയ്ക്കാതെ വെക്കുകയും എല്ലാവര്‍ക്കും പ്രവേശനാനുമതിയും നല്‍കും. റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ