ലക്‌നൗ: വിദ്വേഷ പ്രസംഗവുമായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും നല്‍കിയത് കൊണ്ടാണ് മുസ്‌ലിങ്ങള്‍ കൂടുന്നതെന്നാണ് ആദിത്യനാഥ് പറഞ്ഞത്. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ നല്‍കി കൊണ്ട് ഗയയില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്‌ലി ങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. ഇത് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നത് കൊണ്ടാണ്. എന്നാല്‍ പാകിസ്താനില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണ്” യോഗി ആദിത്യനാഥ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കുടില ചിന്താഗതിക്കാരായ പ്രതിപക്ഷ കക്ഷികള്‍ ആസുത്രണം ചെയ്യുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതില്‍ വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നില്‍ക്കുന്നവര്‍ രാഷ്ട്ര താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ആരെയും തരംതിരിച്ച് കാണില്ലെന്നു പറഞ്ഞ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്ന് മതം നോക്കാതെ ആളുകള്‍ക്ക് സേവനം ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.