| Tuesday, 16th May 2017, 4:07 pm

'രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്നത് പോലെയാണ് മുത്തലാക്ക്'; 1,400 വര്‍ഷം പഴക്കമുള്ള സമ്പ്രദായമാണ് മുത്തലാക്കെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമായ മുത്തലാക്ക് 1,400 വര്‍ഷങ്ങള്‍ പഴക്കമുള്ള സമ്പ്രദായമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചു. ഇത്രയും പഴക്കമുള്ള വിവാഹമോചന രീതി ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ എങ്ങനെ കഴിയുമെന്നും ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുത്തലാക്ക് കേസ് പരിഗണിക്കുന്നത്. മറ്റ് മതങ്ങളുടെ വിശഅവാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ലെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.


Also Read: ‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത


ശ്രീരാമന്‍ അയോധ്യയില്‍ ജനിച്ചുവെന്ന ഹൈന്ദവ വിശ്വാസം പോലെയാണ് മുത്തലാക്ക്. 637-ആം വര്‍ഷം മുതല്‍ മുതല്‍ മുത്തലാക്ക് നിലവിലുണ്ടായിരുന്നു. അത് ഇസ്‌ലാമികമല്ലെന്ന് പറയാന്‍ നമ്മളാരാണ്? ഭരണഘടനാപരമായ സമത്വത്തിന്റേയോ ധര്‍മ്മത്തിന്റേയോ ചോദ്യം അവിടെ ഉയരുന്നില്ല. കാരണം അത് വിശ്വാസത്തിന്റെ ഭാഗമാണ്. -കപില്‍ സിബല്‍ വാദിച്ചു.

മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ് വിവാഹ മോചനം. അത് പോലെ തന്നെയാണ് വിവാഹമോചനവും. വിവാഹവും വിവാഹമോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നം? ഹദീസില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

We use cookies to give you the best possible experience. Learn more