ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെ മുസ്‌ലീം സംഘടനകള്‍. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന സംഘപരിവാറുകാരെ സന്തോഷിപ്പിക്കാനാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ പരാമര്‍ശമെന്ന് ഇ.കെ വിഭാഗം സമസ്ഥയുടെ പത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. മതപാണ്ഡിത്യത്തിന്റെ അഭാവമായിരിക്കാം ജസ്റ്റിസ് കെമാല്‍പാഷയുടെ തെറ്റായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
മതത്തില്‍ നിന്നും പുറത്തുപോകുന്ന വിവാദപരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സമുദായം കമാല്‍ പാഷയെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ രംഗത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച്ച കോഴിക്കോട് നടന്ന ഒരു സെമിനാറില്‍ മുസ് ലീം മതത്തെ വിമര്‍ശുകൊണ്ട് കമാല്‍ പാഷ നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തില്‍ നിയമമില്ലെന്നും വിവേചനം മാത്രമേയുളളൂവെന്നും കമാല്‍ പാഷ അഭിപ്രായപ്പെട്ടു.
പൊതുവേദികളില്‍ മുസ്്‌ലിംസമുദായത്തെ ഇകഴ്ത്താന്‍ മാത്രമേ ഉന്നതവ്യക്തികളില്‍നിന്നു ശരീഅത്തിനെതിരേയുണ്ടാകുന്ന പരാമര്‍ശങ്ങള്‍ ഉപകരിക്കുവെന്ന് സുപ്രഭാതം മുഖപത്രം പറയുന്നു. പുരുഷനു നാലു ഭാര്യമാരാകാമെന്നും സ്ത്രീക്ക് എന്തുകൊണ്ടു നാലുഭര്‍ത്താക്കന്‍മാരെ സ്വീകരിച്ചുകൂടായെന്നുമുള്ള ജസ്റ്റിസിന്റെ ചോദ്യത്തിന് അത് പര്കൃതി വിരുദ്ധമാണെന്നാണ് മുഖപ്രസംഗത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.
പ്രാകൃതകേരളത്തില്‍ മാത്രമുണ്ടായിരുന്ന അപരിഷ്‌കൃതമായ ആചാരമാണതെന്നും സ്ത്രീക്കു നാലുഭര്‍ത്താക്കന്മാരുണ്ടായാല്‍ അതില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃത്വം ആര് ഏറ്റെടുക്കുമെന്നും സുപ്രഭാതം ചോദിക്കുന്നു.
ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഇസ്‌ലാമിക ശരീഅത്ത് എന്താണെന്നു പഠിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പീനല്‍കോഡില്‍ പരിജ്ഞാനമുള്ളവര്‍ക്കെല്ലാം ഇസ്്‌ലാമിക ശരീഅത്ത് അറിഞ്ഞുകൊള്ളണമെന്നില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.