'അവരുടെ ദേവാലയം നമ്മുടേതുമാണ്. ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അത് പരിപാലിക്കും'; കൊല്‍ക്കത്തയിലെ ജൂതപ്പള്ളി മുസ്‌ലിം പരിപാലകന്‍
national news
'അവരുടെ ദേവാലയം നമ്മുടേതുമാണ്. ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അത് പരിപാലിക്കും'; കൊല്‍ക്കത്തയിലെ ജൂതപ്പള്ളി മുസ്‌ലിം പരിപാലകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 5:17 pm

കൊല്‍ക്കത്ത: ഗസയില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും കൊല്‍ക്കത്തയിലെ ജൂത പള്ളികള്‍ സംരക്ഷിക്കുന്നത് മുസ്‌ലിം പരിപാലകരാണ്. കൊല്‍ക്കത്തയിലെ ജൂത വംശജരുടെ എണ്ണം വളരെ കുറവായതിനാല്‍ ഈ ദിവസങ്ങളില്‍ പള്ളിയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും കുറവാണ്.

കൊല്‍ക്കത്തയിലെ ഒരു ജൂതപ്പള്ളി വൃത്തിയായി സൂക്ഷിക്കുന്നത് 44 കാരനായ അന്‍വര്‍ ഖാന്‍ ആണ്. 20 വയസ്സു മുതല്‍ അന്‍വര്‍ ജൂത പള്ളിയുടെ നടത്തിപ്പുകാരാനായി തുടരുന്നുണ്ട്.

‘അവര്‍ നിന്നുകൊണ്ട് അവരുടെ നമസ്‌കാരം(പ്രാര്‍ത്ഥന) ചെയ്യുന്നു. ഞങ്ങള്‍ ഇരുന്നുകൊണ്ട് നമസ്‌കരിക്കുന്നു. അതാണ് ഞങ്ങള്‍ തമ്മിലുള്ള ഒരേയൊരു വ്യത്യാസം’, അദ്ദേഹം പറഞ്ഞു.

നഗരത്തിലെ മൂന്ന് ജൂതപള്ളികളിലായി ആകെ ആറു മുസ്‌ലിം പരിചാരകര്‍ ആണുള്ളത്. അനുവദിച്ച കോട്ടേഴ്‌സിലെ പരിസരത്ത് അവര്‍ താമസിക്കുകയും ഇടയ്ക്കിടെ വീട്ടിലേക്ക് പോയി അവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

 

അവര്‍ നേരത്തെ രാവിലെ ജോലി ആരംഭിക്കുന്നു. വൃത്തിയാക്കല്‍, മിനുക്ക് പണികള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ക്രമത്തില്‍ ആണെന്ന് ഉറപ്പുവരുത്തല്‍ തുടങ്ങി പള്ളിയൂടെ പരിചരണത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കൂടാതെ അവിടെയെത്തുന്ന അതിഥികളുടെയും സന്ദര്‍ശകരുടെയും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ( ജൂതപ്പള്ളി) നമ്മുടെ സ്വന്തം ദൈവത്തിന്റെ വീട് ( മുസ്‌ലിം പള്ളി) പോലെ ആണ്. ഇന്ന് ഗസയിലും ഇസ്രഈലിലും മുസ്ലിങ്ങളും ജൂതന്മാരും യുദ്ധം ചെയ്യുന്നത് വളരെ സങ്കടകരമാണ്. എന്നാല്‍ അവരുടെ ദേവാലയം നമ്മുടെതൂമാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അത് പരിപാലിക്കും,’ അന്‍വര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Muslim man take cares Jewish temple in Calcutta