'ഇവിടെ മുസ്‌ലീങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല, ജീവിക്കാനും മരിക്കാനും' പള്ളി സീല്‍ചെയ്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം വയോധികന്‍
national news
'ഇവിടെ മുസ്‌ലീങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല, ജീവിക്കാനും മരിക്കാനും' പള്ളി സീല്‍ചെയ്ത സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം വയോധികന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2018, 10:15 am

ചണ്ഡീഗഢ്: പ്രാദേശിയ പള്ളി പൊളിക്കാനുള്ള തദ്ദേശ ഭരണകൂടത്തിന്റെ നീക്കത്തില്‍ പ്രതിഷേധിക്കുന്ന മുസ്‌ലിം വയോധികന്റെ വീഡിയോ വൈറലാവുന്നു. ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് പറഞ്ഞുകൊണ്ട് വൃദ്ധന്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള പ്രാദേശിക പള്ളി സീല്‍ ചെയ്യാനുള്ള തദ്ദേശ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. 69 കാരനായ മുഹമ്മദ് അക്തറാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

നിയമവിരുദ്ധ നിര്‍മാണമെന്നാരോപിച്ചാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം ബുധനാഴ്ച പള്ളി സീല്‍ ചെയ്തത്. ഒരാഴ്ച മുമ്പ് പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ പ്രദേശത്തെ ഹിന്ദുക്കള്‍ പ്രതിഷേധിച്ചിരുന്നതായി ദ ഹിന്ദു ന്യൂസ് പേപ്പറിന്റെ പ്രാദേശിക റിപ്പോര്‍ട്ടറെ ഉദ്ധരിച്ച് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

“ഒരു നോട്ടീസും നല്‍കാതെ ഞങ്ങളുടെ പള്ളി പൊളിച്ചുമാറ്റാന്‍ ഏതു നിയമമാണ് നിങ്ങളെ അനുവദിച്ചതെന്ന് പറയൂ. കഴിഞ്ഞ ആറുമാസമായി ഞങ്ങള്‍ ഇവിടെ നിസ്‌കരിക്കുകയാണ്. ഞങ്ങള്‍ ഇവിടെ എന്തെങ്കിലും ശല്യമുണ്ടാക്കിയതായി ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഞങ്ങളുടെ സഹോദരികളും പെണ്‍മക്കളും വീടുകളിലാണ് നിസ്‌കരിക്കാറുള്ളത്. അവരെയും സീല്‍ ചെയ്യൂ. എന്നിട്ട് ഇവിടെ മുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കൂ. അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല, അവര്‍ക്ക് ഇവിടെ മരിക്കാന്‍ കഴിയില്ല.” എന്നായിരുന്നു അദ്ദേഹം വിളിച്ചു പറഞ്ഞത്.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പള്ളി പൊളിച്ചുമാറ്റിയതെന്നാണ് ഹാജി അലീന്‍ ഖാന്‍ എന്ന പ്രദേശവാസി പറഞ്ഞത്. പ്രദേശത്തെ ക്ഷേത്രവും, പള്ളിയും കുറേയേറെ വീടുകളും നിയമവിരുദ്ധമാണ്. എയര്‍ഫോഴ്‌സ് ഡിപ്പോയുടെ 300മീറ്റര്‍ പരിധിയില്‍ വരുന്നവയാണ് അതും. അത്തരം നൂറുകണക്കിന് കെട്ടിടങ്ങള്‍ ഇവിടെയുണ്ടെന്നും അതിനെതിരെയൊന്നും നടപടി