| Saturday, 21st July 2018, 10:21 am

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിനെ കടത്തിയെന്ന പേരില്‍ അല്‍വാറില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അല്‍വാര്‍: പശുവിനെ കടത്തിയെന്ന് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. അല്‍വാറിലെ രാംഗറിലാണ് സംഭവം. അക്ബര്‍ ഖാന്‍ എന്ന യുവാവിനെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഒരു സംഘം വരുന്ന ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഹരിയാനയിലെ കൊല്‍ഗ്നാവ് ഗ്രാമത്തില്‍ നിന്നും രാംഗറിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരികയായിരുന്നു ഇദ്ദേഹം. യുവാവിന്റെ മൃതദേഹം അല്‍വാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

അല്‍വാറില്‍ തന്നെ കഴിഞ്ഞ വര്‍ഷം പശുക്കടത്തിന്റെ പേരില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.


ഇതൊരു തുടക്കം മാത്രം; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ശിവസേന


രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഇന്നലെ സഭയില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ഓരോ സംസ്ഥാന സര്‍ക്കാരുകളും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രത്തിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണ് ഇതെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും പശുക്കടത്തിന്റേയും മറ്റും പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന നടപടി അങ്ങേയറ്റം ഖേദകരമാണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി തന്നെ വിഷയത്തില്‍ കൈക്കൊള്ളണമെന്നും ചൊവ്വാഴ്ച സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more