| Monday, 24th May 2021, 2:24 pm

യു.പിയില്‍ ഇറച്ചി വിറ്റ മുസ്‌ലിം കച്ചവടക്കാരനെ ക്രൂരമായി ആക്രമിച്ച് 'ഗോ രക്ഷക് ' സംഘം; അക്രമത്തിനിരയായ വ്യക്തിക്കെതിരേയും കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ഇറച്ചി കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളെ ‘ഗോ രക്ഷക് സംഘം’ ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം

അക്രമത്തിനിരയായ വ്യക്തിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എന്നാല്‍, അക്രമത്തിന് ഇരയായ മുഹമ്മദ് ഷക്കീര്‍ എന്ന് ആള്‍ക്കെതിരെ പൊലീസ് സ്വമേധയ ഒരു ക കൗണ്ടര്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

‘ ക്രൂരമായി മൃഗത്തെ കൊന്നതിനും’ ‘വൈറസ് വ്യാപിക്കുന്ന തരത്തിലുള്ള പ്രവൃത്തിക്കും’, ‘ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ്’ കേസ്.

എന്നാല്‍ ഷക്കീറിനെതിരെയുള്ള കേസ് ജാമ്യം കിട്ടാവുന്നതാണെന്നും അദ്ദേഹം ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Muslim Man In UP Assaulted By Cow Vigilantes, Cops File Case Against Him

We use cookies to give you the best possible experience. Learn more