മലപ്പുറം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന 24 സീറ്റിന് പുറത്ത് ആറ് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് നീക്കം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും ജനതാദള്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വിട്ടുപോയതിനാല്‍ ഒഴിവ് വന്ന സീറ്റുകള്‍ പങ്കുവെയ്ക്കണമെന്നാണ് ലീഗ് ആവശ്യം.
പൂഞ്ഞാര്‍, കരുനാഗപ്പള്ളി, അമ്പലപ്പുഴ, പേരാമ്പ്ര, കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നീ സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുക. ഒറ്റപ്പാലവും പട്ടാമ്പിയും കൂടെ ചോദിച്ചേക്കും.
മൂന്ന് തവണ എം.എല്‍.എയായവര്ക്ക് ഇനിയും സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ലീഗ് എത്തിയേക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവര്‍ക്ക് ഇളവ് നല്‍കിയേക്കും.
നിലവില്‍ പാര്‍ലമെന്റംഗമായ പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭ മത്സരത്തിനുണ്ടാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. വേങ്ങര മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടിയേക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക