| Sunday, 26th August 2018, 4:33 pm

പി. ജയരാജിനെ മഹത്വവല്‍ക്കരിച്ച് പോസ്റ്റിട്ടതിന് മുസ്‌ലീം ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസർകോട്: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജിനെ അഭിനന്ദിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെതിരെ സംഘടനാ നടപടി.

മുസ്‌ലീം ലീഗ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഷുക്കൂറിനെ നീക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് അറിയിച്ചു. ഇതിന് പിന്നാലെ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീനും വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം


ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി നിരവധി പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്.

19 വര്‍ഷം മുമ്പ് ആര്‍.എസ്.എസുകാരുടെ ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി.ജയരാജന്‍ ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഷുക്കൂര്‍ വക്കീലിന്റെ പോസ്റ്റ്.


ALSO READ: “മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി


ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂര്‍വ്വ അധ്യായമാകും പി. ജയരാജന്‍ എന്ന് പറയുന്ന ഷുക്കൂര്‍ വക്കീല്‍ ലാല്‍ സലാം സഖാവേ എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലീഗ് നേതാവ് ശുക്കൂറിന്റെ വധം ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ ഈ എഴുത്തിനെ നേരിടുന്നത്.

We use cookies to give you the best possible experience. Learn more