കോഴിക്കോട്: കെ.എം. ഷാജി പ്രതിയായ അഴീക്കാട് പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് പൊലീസ് ക്ലബില്‍ വെച്ച് വിജിലന്‍സാണ് മൊഴിയെടുത്തത്.
സൗഹൃദ സന്ദര്‍ശനമെന്നാണ് ഇതുസംബന്ധിച്ച് കെ.പി.എ. മജീദ് മറുപടി പറഞ്ഞത്. എന്നാല്‍ മൊഴിയെടുപ്പ് നടന്നതായുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ കേസില്‍ കെ.എം. ഷാജിയെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ. എം. ഷാജിക്കെതിരായ കേസ്.
2014ല്‍ യു.ഡി.എഫ് ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം. ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാന്‍ 25 ലക്ഷം തരാമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ പണം മറ്റാരുമറിയാതെ കെ.എം. ഷാജി കൈക്കലാക്കിയെന്ന ലീഗിന്റെ പ്രാദേശിക നേതാക്കള്‍ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്ത് തെളിവായി കാണിച്ചാണ് കെ.എം ഷാജിക്കെതിരെ പരാതി നല്‍കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Muslim League State General Secretary KPA Majeed testified in the Plus Two bribery case