കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്ന് കെ.മുരളീധരന്‍ എം.പി. മുന്നണി വിട്ട കേരള കോണ്ഗ്രസ് എം അടക്കമുള്ള കക്ഷികളുടെ സീറ്റ് വീതം വെയ്ക്കുമ്പോള്‍ ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് സീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്‌മെന്റ് ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റുകള്‍ അധികമായി ചോദിക്കണമെന്ന് ലീഗ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു.
വടകര,പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ രണ്ടെണ്ണം ചോദിച്ച് വാങ്ങണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ വടകരയോ പേരാമ്പ്രയോ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കെ.കെ രമയെ നിര്‍ത്തണമെന്നും യു.ഡി.എഫ് പിന്തുണ നല്‍കണമെന്നും ലീഗ് അവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക