കോഴിക്കോട്: പിന്നോക്ക ദലിത വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കുവേണ്ടിയും പുരോഗതിക്കുവേണ്ടിയും മുസ്‌ലീം ലീഗ് നിലകൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
മുതലക്കുളത്ത് ദലിത ലീഗ് സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനംം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ അധ്യക്ഷത വഹിച്ചു. ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ഐക്യത്തിനായി ശ്രമിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലീം ലീഗിന്റെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാമൂഹികക്ഷേമ വകുപ്പ്മന്ത്രി എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ.കെ. ബാവ, എം.എ റസാഖ് മാസ്റ്റര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി.ടി ഇസ്മയില്‍, സി. മോയിന്‍കുട്ടി എം.എല്‍.എ സി.കെ സുബൈര്‍, പി. ബാലന്‍, പി.സി രാജന്‍, സി. മധു എന്നിവര്‍ സംസാരിച്ചു. എ.പി ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി. ബാലന്‍ നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. സ്വപ്‌നനഗരിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് തെയ്യം, തിറ, ദഫ്മുട്ട്, മുത്തുക്കുട, ആദിവാസി നൃത്തം എന്നിവ മാറ്റ് കൂട്ടി.