| Thursday, 25th November 2021, 6:46 pm

എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ അറസ്റ്റില്‍.

ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എന്‍.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരന്‍ എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം.ടി. എന്നിവരാണ് അറസ്റ്റിലായത്.

വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ കരാര്‍ കമ്പനി ഏല്‍പ്പിച്ച 1,59,82000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ കരാര്‍ കിട്ടിയിട്ടുള്ള സി.എം.എസ് ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍.

ജൂണ്‍ രണ്ടിനും നവംബര്‍ ഇരുപതിനും ഇടയില്‍ മലപ്പുറം ജില്ലയിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തത്.

കമ്പനിയുടെ ബ്രാഞ്ച് മാനേജരായ സുരേഷിന്റെ പരാതിയിലാണ് മലപ്പുറം പൊലീസ് കേസെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muslim League panchayath member arrested ATM Fund Fraud case

We use cookies to give you the best possible experience. Learn more