| Thursday, 28th January 2021, 8:42 am

മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കുത്തി കൊന്നു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26)ആണ് മരിച്ചത്.

സമീറിന്റെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചഎങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim League murder case in Malappuram

Latest Stories

We use cookies to give you the best possible experience. Learn more