മലപ്പുറം: ഹരിതയെ ഒതുക്കാന്‍ മുസ്‌ലിം ലീഗ്. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതയ്ക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാവില്ല.
ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഹരിതയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗരേഖ പ്രവര്‍ത്തകസമിതി അംഗീകരിച്ചു.
കോളേജ് കമ്മിറ്റികള്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതല്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
കോളേജുകളില്‍ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഇതോടെ ഹരിത മാറും.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് വലിയ തിരിച്ചടി നേരിട്ടുവെന്ന് പ്രവര്‍ത്തകസമിതി വിലയിരുത്തി. ലീഗ് തോറ്റ 12 മണ്ഡലങ്ങളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയിലെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോയാല്‍ ലീഗ് കൈയും കെട്ടി കാഴ്ചക്കാരായി നില്‍ക്കരുതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Muslim League MSF Haritha College Committee