താമരശ്ശേരി ബിഷപ്പുമായി കൂടികാഴ്ച്ച നടത്തി മുസ്‌ലിം ലീഗ്; സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ
Kerala News
താമരശ്ശേരി ബിഷപ്പുമായി കൂടികാഴ്ച്ച നടത്തി മുസ്‌ലിം ലീഗ്; സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 1:17 pm

കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് നേതൃത്വം. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ക്രിസ്തുമസ് ആഘോഷത്തില്‍ പ​ങ്കെടുക്കാനായിട്ടാണ് കുഞ്ഞാലികുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ​   കുന്നുമ്മൽ സെന്‍റ്​ ഫെറോന പള്ളിയിൽ എത്തിയത്.

തുടർന്ന്​ തൊട്ടടുത്ത പള്ളിയിൽ എത്തിയ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

അപ്രതീക്ഷിത കൂടിക്കാഴ്ച്ചയെന്നാണ് പറയുന്നതെങ്കിലും പി.കെ കുഞ്ഞാലികുട്ടിയുടെ തിരിച്ചുവരവും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റ തിരിച്ചടികളും കൂടിക്കാഴ്ച്ചയില്‍ വിഷയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച് കൊണ്ടിരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍.ഡി.എഫ് അടക്കമുള്ളവരിലേക്ക് മാറിയിരുന്നു. ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവും യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് അപ്രമാദിത്വം വര്‍ധിക്കുന്നു എന്നതുമായിരുന്നു ഇതിന് കാരണം.

ഇതുകൂടാതെ തുര്‍ക്കിയിലെ ഹയാ സോഫിയ മ്യൂസിയം മുസ്‌ലിം പളളിയാക്കിയ നടപടിയെ ന്യായീകരിച്ച് സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനവും യു.ഡി.എഫിന് ലഭിച്ചു കൊണ്ടിരുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

യു.ഡി.എഫിനെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ തിരുത്താനാകുമെന്നുമാണ് ലീഗിന്റെ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Muslim League meets Bishop Thamarassery; The visit follows the setbacks faced by the UDF in the local body elections