നാട്ടിലെ സാംസ്‌കാരിക വിലാസം തമ്പ്രാക്കളൊക്കെ ഇപ്പോള്‍ ഏത് മാളത്തിലാണ്: പി.കെ. അബ്ദുറബ്ബ്
കോഴിക്കോട്: നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലും മുഖ്യമന്ത്രിയടക്കം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉന്നയിച്ച ആരോപണങ്ങളിലും കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മൗനമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. നാട്ടിലെ സാംസ്‌കാരിക വിലാസം തമ്പ്രാക്കളൊക്കെ ഇപ്പോള്‍ ഏത് മാളത്തിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
‘ഗ്രോ വാസു മുഖ്യമന്ത്രിയടക്കം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് ദിവസങ്ങളായി.
അലന്‍സിയര്‍ എന്ന സിനിമാ നടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം
നടത്തിയിട്ടും ദിവസങ്ങളായി. ഭരണവിലാസം മൗനിബാബാമാര്‍
ഭരണത്തണലില്‍ ആലസ്യത്തിലാണ്, അവരുടെ മൗനം ഈ നാട്ടിലെ
ജനങ്ങള്‍ക്കു മനസിലാക്കാം.
എന്നാല്‍ നമ്മുടെ നാട്ടിലെ സാംസ്‌കാരിക വിലാസം
തമ്പ്രാക്കളൊക്കെ ഇപ്പോള്‍ ഏത് മാളത്തിലാണ്..!,’ അബ്ദുറബ്ബ് പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടെയാണ് അലന്‍സിയര്‍ സത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നത്. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍
46 ദിവസത്തെ തടവിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായ സമയത്തായിരുന്നു മഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരനെയും വിമര്‍ശനം ഉന്നയിച്ചിരുന്നത്. ചേഗുവേരയെ ഉയര്‍ത്തിപിടിക്കുന്നവര്‍ വെറും 300 കോടിക്ക് വേണ്ടിയാണ് എട്ട് മാവോയിസ്റ്റകളെ വെടവെച്ചുകൊന്നെന്ന് ഗ്രോ വാസു ആരോപിച്ചിരുന്നു.
Content Highlight: Muslim League leader P.K. Abdurrabb criticize