| Sunday, 11th August 2024, 11:36 am

മുസ്‌ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു.  താനൂരിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് തവണ എം.എല്‍.എയായ അദ്ദേഹം 2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം.

താനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വഹിച്ചിട്ടുണ്ട് .അദ്ദേഹം 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം. എസ്.എം പോളിടെക്‌നിക് ഗവർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

updating…

Content Highlight: Muslim League leader Kutti Ahmed Kutti passed away

We use cookies to give you the best possible experience. Learn more