കോഴിക്കോട്: പതിനാറ് വയസുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ.കെ.എം കുഞ്ഞിയാണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് അറസ്റ്റ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ പതിനാറ് വയസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പൊലീസിന് നല്‍കിയിരുന്നു.
ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ പരാതി വിവാദമായതോടെ കുഞ്ഞിയെ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.