Advertisement
Kerala News
മുസ്‌ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 05, 10:12 am
Friday, 5th July 2024, 3:42 pm

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു.

നിലവില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ അദ്ദേഹം ദളിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാലത്തിങ്ങല്‍ കരുണ കാന്‍സര്‍ സെന്ററില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പരപ്പിന്‍ചിന കുടുംബ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

2015 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്.

Content Highlight: Muslim League leader AP Unnikrishnan passed away