| Sunday, 15th October 2017, 9:23 am

വോട്ടെണ്ണല്‍ പൂര്‍ത്തിയായ മൂന്ന് പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ്: എ.ആര്‍ നഗറില്‍ കുറഞ്ഞത് 3000ത്തിലേറെ വോട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ മൂന്നു പഞ്ചായത്തുകളിലും മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. എ.ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം എന്നീ പഞ്ചായത്തുകളിലാണ് മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം ഇടിഞ്ഞത്.

ലീഗിന്റെ സ്വാധീനമേഖലയായ ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 6268 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ കെ.എന്‍.എ ഖാദറിനെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കുറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു പഞ്ചായത്തുകളില്‍ വോട്ടെണ്ണി കഴിയുമ്പോള്‍ തന്നെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരത്തിലേറെ കടന്നിരുന്നു. എന്നാല്‍ ഇത്തവണ മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടും കെ.എന്‍.എ ഖാദറിന്റെ ലീഡ് 10000 കടന്നിരുന്നില്ല.

മിക്ക പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷം പകുതിയോളം കുറഞ്ഞു. പി ബഷീറിന്റെ ബൂത്തില്‍ കെ.എന്‍.എ ഖാദറിന് ലഭിച്ചത് വെറും അഞ്ചു വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.

എ.ആര്‍ നഗറില്‍ 3349ഉം 2869 ഉം കണ്ണമംഗലത്ത് 2767ഉം ഊരകത്ത് 2822 ഉം ആണ് ലീഗിന്റെ ഭൂരിപക്ഷം.അതേസമയം എ.ആര്‍ നഗറില്‍ ബി.ജെ.പി നാലാം സ്ഥാനത്തായി. എസ്.ഡി.പി.ഐയാണ് ഇവിടെ മൂന്നാമതെത്തിയത്.

170009 thm-«À-am-cm-Wv a-Þ-e-¯n-ep-ÅXv. C-Xn 148 _q-¯p-I-fn-em-bn 56,580 ]p-cp-j-·m-cpw 66030 kv-{Xo-Ifpw DÄ-s¸-sS 122610 t]À thm-«p sN-bv-Xp.

We use cookies to give you the best possible experience. Learn more