കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ അറസ്റ്റിന് പിന്നില്‍ മുസ്‌ലീം ലീഗാണെന്ന് മഅദനി പറഞ്ഞതായി പി.ടി.എ റഹീം.
കഴിഞ്ഞ ദിവസം മഅദനിയെ പി.ടി.എ റഹീം സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ വെച്ചാണ് മഅദനി തന്നോട് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് പി.ടി.എ റഹീം പറഞ്ഞു.[]
ചില മുസ്‌ലീം ലീഗ് നേതാക്കള്‍ക്കെതിരെയുള്ള തെളിവുകള്‍ മഅദനിയുടെ കൈവശം ഉണ്ടായിരുന്നു. അത് വെളിപ്പെടുത്താതിരിക്കാന്‍ മഅദനിയുടെ മേല്‍ സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
എന്നാല്‍ ലഭിച്ച തെളിവുകളില്‍ സത്യമുണ്ടെങ്കില്‍ പുറത്ത് പറയേണ്ടി വരുമെന്നായിരുന്നു മഅദനി അവരോട് പ്രതികരിച്ചത്. ഇത് പുറത്ത് വരാതിരിക്കുവാനായിരുന്നു തന്നെ കേസില്‍ കുടുക്കിയതെന്നും മഅദനി ആരോപിച്ചതായി റഹീം പറഞ്ഞു.
മഅദനിയുടെ മോചനക്കാര്യത്തില്‍ മുസ്‌ലീം ലീഗിന് ആത്മാര്‍ത്ഥതയില്ലെന്നും പി.ടി.എ റഹീം കുറ്റപ്പെടുത്തി. മഅദനിയുടെ മോചനത്തിനായി കര്‍ണാടക മുഖ്യമന്ത്രിയെ സര്‍വകക്ഷി സംഘമായിരുന്നു സന്ദര്‍ശിക്കേണ്ടിയിരുന്നത്.
അതായിരുന്നു എം.എ ബേബി നിയമസഭയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നത്. എന്നാല്‍ അത് അട്ടിമറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ സന്ദര്‍ശനം മാത്രമായി ചുരുക്കുകയായിരുന്നുവെന്നും പി.ടി.എ റഹീം ആരോപിച്ചു.
എറണാകുളം ജ്വല്ലറി കവര്‍ച്ചക്കേസില്‍ മഅദനിയെ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും പി.ടി.എ റഹീം പറഞ്ഞു.
അതേസമയം മുസ്‌ലീം ലീഗിന് ആരെയും കേസില്‍ കുടുക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് കെ.പി.എ മജീദ്. ലീഗ് നേതാക്കളാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് മഅദനി പറഞ്ഞതായുളള പി.ടി.എ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ മജീദ്.
ലീഗിന് അതിന്റെ ആവശ്യമില്ലെന്നും മാനുഷീക പരിഗണന വെച്ചാണ് ലീഗ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. മഅദനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅദനിയെ കുറിച്ച് ഡൂള്‍ന്യൂസ് എഴുതിയ എഡിറ്റോറിയല്‍:
Related Article