| Saturday, 23rd November 2013, 2:17 pm

ലീഗിന്റെ വിമര്‍ശനം പോസറ്റീവായി കാണണം: പി.സി ചാക്കോ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലീം ലീഗിന് എല്‍.ഡി.എഫിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് പി.സി ചാക്കോ എം.പി. മുന്നണിയില്‍ നില്‍ക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പി.സി ചാക്കോ പറഞ്ഞു.

മുന്നണി വിടാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ലീഗിന്റെ പ്രസ്താവന പോസിറ്റീവായി കാണണം. ഓരോ പാര്‍ട്ടിക്കും അവരുടെ സാധ്യതകള്‍ ആരായാമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യമെങ്കില്‍ ഇടതുമുന്നണിയുമായി ധാരണയിലെത്തണമെന്ന് ഭൂരിപക്ഷം ജില്ലാ കമ്മറ്റികളും വ്യക്തമാക്കിയിരുന്നു.

ഏത് പാര്‍ട്ടികള്‍ എങ്ങോട്ടൊക്കെ ചാടുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.

യു.ഡി.എഫില്‍ ഘടകക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കണമെന്ന് നിരവധി തവണ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more