| Saturday, 9th November 2019, 12:20 pm

സുപ്രീം കോടതി വിധിയെ മാനിക്കുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍; ആത്മസംയമനം പാലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നെന്ന് കേരള മുസ്‌ലീം ലീഗ്. വിധി പഠിച്ചതിന് ശേഷം കാര്യങ്ങല്‍ തീരുമാനിക്കുമെന്നും സമാധാവും ആത്മസംയനയവും പാലിക്കണമെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പറയാനുള്ള പ്രധാന കാര്യം കോടതി വിധിയെ മാനിക്കുന്നു എന്നാണ്. ബാക്കി അതിന്റെ എല്ലാ കാര്യങ്ങളും പിന്നീട് പറയുന്നതാണ്. കോടതി വിധിയെ മാനിക്കുന്നുവെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ മുസ്‌ലീം ലീഗ് വ്യക്തമാക്കിയതാണ്. അതുകൊണ്ട് അതിനെ മാനിക്കുന്നു എന്നാണ് പറയുന്നത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗിന്റെ യോഗം മറ്റന്നാള്‍ ചേരുമെന്നും കൂടുതല്‍ പ്രതികരണം അതിന് ശേഷം നടത്താമെന്നും മുസ്‌ലീം ലീഗ് നേതാവും എം.പിയുമായി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കോടതി വിധിയെ മാനിക്കുന്നു. ബാക്കി എല്ലാ വിഷയവും പഠിച്ച ശേഷം പറയാം. വിധിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഒരു തരത്തിലുള്ള സംഘര്‍ഷവും ഉണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാന അന്തരീക്ഷം സൃഷ്ടിക്കണം.- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more