| Sunday, 12th January 2020, 7:14 pm

ലീഗ് നിര്‍ദേശം മറികടന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട് റാലിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വനിയമത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ ലീഗിന്റെ നിര്‍ദേശം മറികടന്ന് സമസ്ത. റാലിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സംഘടനയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.

റാലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ നേരത്തേ സമസ്തക്ക് മേല്‍ മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് കടപ്പുറത്തെ റാലി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

സി.പി.ഐ.എമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതിനാല്‍ സമസ്തയോട് പരിപാടിയില്‍നിന്നും വിട്ടു നില്‍ക്കാന്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഈ സമ്മര്‍ദ്ദം മറികടന്നാണ് സമസ്ത സമ്മേളനത്തില്‍ പങ്കെടുത്തത്.

പൗരത്വ നിയമത്തിനെതിരെ സമസ്ത മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത് ലീഗ് ഇടപെട്ട് വിലക്കിയത് നേരത്തേ വിവാദമായിരുന്നു. പൗരത്വ നിയമ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് സമസ്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് സമസ്ത സി.പി.ഐ.എം സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

We use cookies to give you the best possible experience. Learn more