Kerala News
പി. ജയരാജന്‍ വധശ്രമ കേസ്: 12 ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 12, 10:56 am
Tuesday, 12th October 2021, 4:26 pm

കണ്ണൂര്‍: പി. ജയരാജന്‍, ടി.വി. രാജേഷ് തുടങ്ങിയ സി.പി.ഐ.എം നേതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്,അനസ്, റൗഫ്, സക്കരിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് കോടതി വിറുതെവിട്ടത്.

തളിപ്പറമ്പ് അരിയില്‍ പ്രദേശത്ത് വച്ച് സി.പി.ഐ.എം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. സി.പി.ഐ.എം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.