Advertisement
national news
മൃതദേഹം സംസ്‌കരിക്കാന്‍ ആളെത്തിയില്ല; തോളിലേറ്റി രാമനാമം ജപിച്ച് മുസ്‌ലിം യുവാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 29, 04:47 pm
Sunday, 29th March 2020, 10:17 pm

കൊവിഡ് 19 വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുകയാണ് ജനം. ഭീതിയുടെ ഈ കാലത്ത് മനുഷ്യത്വം എന്തെന്ന് കാണിച്ചു തരികയാണ് ഉത്തര്‍പ്രദേശിലെ കുറച്ച് യുവാക്കള്‍. ബുലന്ദ്ഷഹറില്‍ രവിശങ്കര്‍ എന്ന വ്യക്തി അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചു. രവിശങ്കറിന് നാല് മക്കളാണ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്താണ്. ലോക്ഡൗണിനെ തുടര്‍ന്ന് ഇയാള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഭീതി മൂലം മറ്റ് ബന്ധുക്കളും.

പിതാവിന്റെ മൃതശരീരം സംസ്‌കരിക്കാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇളയമകന്‍ ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് സമീപത്തെ മുസ്‌ലിം യുവാക്കള്‍ മുന്നോട്ടുവന്നത്.

മൃതദേഹം ചുമലിലേറ്റി രാമനാപം ജപിച്ച് ഇവര്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി വര്‍ഗീയ ഏറ്റുമുട്ടലുകള്‍ നടന്ന പ്രദേശമാണ് ബുലന്ദ്ഷഹര്‍. അവിടെ നടന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.