| Thursday, 22nd October 2020, 3:59 pm

മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥനെ താടി വളര്‍ത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്ത് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: താടി വളര്‍ത്തിയെന്ന കാരണം പറഞ്ഞ് ഉത്തര്‍പ്രദേശില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

അനുവാദമില്ലാതെ താടി വെച്ചു എന്നു പറഞ്ഞാണ് ഇന്തസര്‍ അലിയെ സസ്‌പെന്റ് ചെയ്തത്.

താടി വടിച്ചുവരണമെന്ന് മൂന്ന് തവണ അലിയോട് പറഞ്ഞെന്നും അഥവാ താടി വളര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അധികൃതര്‍ പറയുന്നു.

പൊലീസ് മാനുവല്‍ അനുസരിച്ച് സിഖുകാര്‍ക്ക് മാത്രമേ താടി വെയ്ക്കാന്‍ അനുവാദമുള്ളൂവെന്നും മറ്റെല്ലാ പൊലീസുകാരും വൃത്തിയായി ഷേവ് ചെയ്യേണ്ടതുണ്ടെന്നുമാണ് എസ്.പി ബാഗ്പത് അഭിഷേക് സിംഗ് പറഞ്ഞത്.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താടി വെക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതിനുള്ള അനുമതി തേടേണ്ടതുണ്ട്. ഇന്തസര്‍ അലിയോട് അനുവാദം ചോദിക്കാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുസരിക്കാതെ താടി വെച്ചിരുന്നുവെന്നും എസ്.പി പറഞ്ഞു.

എന്നാല്‍ താടി വെക്കാന്‍ അനുമതി തേടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Muslim Cop in Uttar Pradesh’s Baghpat Suspended For Keeping a Beard Without Permission

We use cookies to give you the best possible experience. Learn more