| Wednesday, 29th March 2017, 10:10 am

യു.എസില്‍ മുസ്‌ലിം പൊലീസുകാരനെ 'ഐസിസ് നേതാവ്' എന്നു വിളിച്ച് സഹപ്രവര്‍ത്തകര്‍; പരാതിപ്പെട്ടപ്പോള്‍ കിട്ടിയത് ചീത്തവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകര്‍ തന്നെ “ഐസിസ് നേതാവ്” എന്നു വിളിക്കുന്നെന്നാരോപിച്ച് യു.എസിലെ മുസ്‌ലിം മുന്‍ പൊലീസ് ഓഫീസറുടെ ഹര്‍ജി. സഹപ്രവര്‍ത്തകരില്‍ നിന്നുനേരിട്ട അവഹേളനത്തിനെതിരെ പരാതിപ്പെട്ട തന്നെ മേലുദ്യോഗസ്ഥര്‍ ചീത്തവിളിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു.

രാംതിന്‍ സാബത് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്‌ലിം മത വിശ്വാസം പിന്തുടരുന്നതിന്റെ പേരില്‍ താന്‍ സ്ഥിരമായി അധിക്ഷേപിക്കപ്പെടുകയാണെന്നാണ് രാംതിന്‍ പരാതിയില്‍ പറയുന്നത്.

നോര്‍ത്ത് ചിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ടുമെന്റിലെ സഹപ്രവര്‍ത്തകര്‍ തന്നെ ഭീകരവാദിയെന്നു വിളിച്ചു സ്ഥിരമായി അധിക്ഷേപിക്കാറുണ്ട്. “പൊലീസുകാരനായി ജോലി ചെയ്യുന്ന ഐസിസ് നേതാവ്” ആണ് താന്‍ എന്നും അവര്‍ പറയാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.


Must Read: ‘ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? ‘ ധോണിയുടെ ആധാര്‍വിവരങ്ങള്‍ പരസ്യമാക്കിയ യു.ഐ.ഡി.എ.ഐയ്‌ക്കെതിരെ ഭാര്യ


ഇറാനില്‍ നിന്നും യു.എസിലേക്കു കുടിയേറിയ ആളാണ് രാംതിന്‍. 2007ലാണ് അദ്ദേഹം പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ചേര്‍ന്നത്.

തൊഴിലില്‍ വിവേചനം നേരിടുന്നു എന്നാരോപിച്ച് രണ്ടു തവണ ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തന്റെ മേലുദ്യോഗസ്ഥര്‍ ചീത്തവിളിച്ചെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more