ബെംഗളൂരു: ഇസ്‌ക്കോണ്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഭഗവത് ഗീത പ്രശ്‌നോത്തരി മത്സരത്തില്‍ മുസ്ലീം വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സുഭാഷ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഷെയ്ഖ് മുഹ്‌യുദ്ദീനാണ് ഒന്നാം സ്ഥാനം.
അവനു ഒരുപാട് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ ഈ പുരസ്‌കാരത്തിന് ചില പ്രത്യേകതയുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു.
ALSO READ:യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; പോയന്റ് ടേബിളില്‍ മൂന്നാമത്
“അവരെന്നോട് ഭഗവാന്‍ കൃഷ്ണനെക്കുറിച്ച് ചോദിച്ചു. എനിക്ക് ഉത്തരം അറിയാമായിരുന്നു. ഭഗവദ് ഗീത ജീവിതത്തിലെ ഒരു വഴികാട്ടിയാണ്. എല്ലാ മതഗ്രന്ഥങ്ങളും പരസ്പര ബഹുമാനവും സ്‌നേഹവുമാണ് പഠിപ്പിക്കുന്നത”” ഷെയ്ഖ് മുഹ്‌യുദ്ദീന്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു.
ഞങ്ങള്‍ക്കൊരുപാട് സന്തോഷമുണ്ട്. അവന്‍ എല്ലാ മതത്തെകുറിച്ചും പഠിക്കട്ടെ. മുഹ്‌യുദ്ദീന്റെ ഉമ്മ പറഞ്ഞു.
ഒരു മുസ്‌ലിംകുട്ടി ഒന്നാം സ്ഥാനത്തെത്തുന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ക്കൊരുപാട് സന്തോവുമുണ്ട്. സ്‌കൂളിലെ പ്രധാനധ്യാപകന്‍ ബാഹര്‍ ഇ ജഹാന്‍ പറഞ്ഞു.