ലഖ്‌നൗ: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ ചോദ്യം ചെയ്യാന്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ജൂലായ് മാസത്തിലാണ് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കിയത്. പുതിയ നിയമപ്രകാരം മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് പുരുഷന് പരമാവധി മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മുസ്‌ലിം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം നിയമം വിവാഹ ബന്ധങ്ങളെ തകര്‍ക്കുന്നതും മുസ്‌ലിം സ്ത്രീകളെ നിരാലംബരാക്കുന്നതാണെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ശനിയാഴ്ച പ്രമേയം പാസാക്കി. ഏകീകൃത സിവില്‍ കോഡ് എന്ന ആശയം രാജ്യത്തിന്റെ വൈവിധ്യത്തിന് ഭീഷണിയാണെന്ന് ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അയോധ്യാ കേസില്‍ മുസ്‌ലിം സമുദായത്തിന് അനുകൂലമായ നീതിയുക്തമായ സുപ്രീം കോടതി വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിലയിരുത്തിയ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പള്ളിയുടെ ഭൂമി ഒരു കാരണവശാലും കൈമാറാന്‍ കഴിയില്ലെന്ന നിലപാടും ആവര്‍ത്തിച്ചു.
മുത്വലാഖ്ഭരണഘടനാ വിരുദ്ധമാക്കിക്കൊണ്ടുള്ള 2017 ലെ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുത്വലാഖ് നിരോധന ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ രാജ്യസഭയിലും ലോക് സഭയിലും പാസാക്കിയ ശേഷം ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
contentb highlight: Muslim board to challenge triple talaq law