തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്റ്റീഫന്‍ ദേവസ്സിയോട് സി.ബി.ഐ ആവശ്യപ്പെട്ടു.
ഏറ്റവും അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെ ഓഫീസിലെത്താനാണ് നിര്‍ദേശം. എന്നാല്‍ ക്വാറന്റീനിലായതിനാല്‍ സ്റ്റീഫന്‍ ദേവസ്സി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം ചോദിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം ബാലഭാസ്‌കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്ത് സ്റ്റീഫന്‍ ദേവസ്സി കാണാനെത്തിയിരുന്നു.
അതേസമയം സ്റ്റീഫന്‍ ദേവസ്സിക്കെതിരെ ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ ചിലര്‍ മൊഴിനല്‍കിയിരുന്നു. മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസ്സിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തും. സ്റ്റീഫന്‍ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത നിശകളും സംഘടിപ്പിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് കലാഭവന്‍ സോബിയെ കൊണ്ടുപോയി സി.ബി.ഐ കഴിഞ്ഞ ദിവസം തെളിവെടുപ്പു നടത്തിയിരുന്നു. സോബിയുടെ വിശദമായ മൊഴിയും സി.ബി.ഐ എടുത്തിരുന്നു.
എന്നാല്‍ സോബിയുടെ ചില വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സി.ബി.ഐ എടുത്തിരുന്നു. നടന്നത് അപകടം തന്നെയാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ അതിലില്ലെന്നുമാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ഇത്തരമൊരു സാഹചര്യത്തിലാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സി.ബി.ഐ തീരുമാനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക