'സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗുര്‍ത്തേ...' എന്ന അഭിപ്രായ പ്രകടനം കാണുമ്പോള്‍ ചിരി ആണ് വരുന്നത്; ആര്യാ ദയാലിനെ പിന്തുണച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍
Malayalam Cinema
'സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗുര്‍ത്തേ...' എന്ന അഭിപ്രായ പ്രകടനം കാണുമ്പോള്‍ ചിരി ആണ് വരുന്നത്; ആര്യാ ദയാലിനെ പിന്തുണച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th January 2021, 5:16 pm

കൊച്ചി: ഗായിക ആര്യ ദയലിന്റെ പാട്ടുകള്‍ വൈറല്‍ ആവുന്നതിന് പിന്നാലെ അവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.

ഏതെങ്കിലും ചെറുപ്പക്കാര്‍ ഒന്ന് പാടി, യൂട്യൂബിലും ഇന്‍സ്റ്റയിലും കുറച്ച് ഫോളോഴ്‌സിനെ ഉണ്ടാക്കി അവര്‍ക്കാവും വിധം അവരുടെ സംഗീതത്തെ മുമ്പോട്ട് കൊണ്ട് പോവുന്ന കാണുമ്പോള്‍ ‘ഇതൊക്കെ ഇപ്പൊ പെയ്ത മഴയില്‍ മുളച്ച കൂണ്‍ ആണെന്നെ, കൂടി പോയ അടുത്ത ട്രെന്‍ഡ് വരെ… ‘ എന്ന് പറയുമ്പോള്‍ എന്ത് മന നിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതെന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ ചോദ്യം.

നല്ല ഗായകനോ ഗായികയോ ആണെങ്കില്‍ അവര്‍ നല്ല വര്‍ക്ക് ചെയ്യും, അത് സ്വീകരിക്കപ്പെടും. നല്ല വര്‍ക്ക് അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടും. പിന്നെ വെറും ശുദ്ധ സംഗീതആരാധക സേട്ടന്മാരെ, ഓരോ പാട്ടും അണുവിട മാറാതെ ഒറിജിനല്‍ പോലെ പാടുന്ന ഒരുപാട് അനുഗ്രഹീത ഗായകര്‍ ഉണ്ട്, പലര്‍ക്കും അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടും ഇല്ല. കാരണം, അവര്‍ ദാസേട്ടനെ പോലെ പാടുമ്പോള്‍ ‘എന്തൊക്കെ ആയാലും ദാസേട്ടനെ പോലെ ആവില്ല’ എന്നും, എന്തേലും മാറ്റി പാടിയ ‘നിനക്ക് ദാസേട്ടനെ പോലെ പാടിയാല്‍ പോരെ’ എന്നും ആണു നിങ്ങള്‍ പറയാറ്.

നിങ്ങള്‍ ഒരു ഗായകനില്‍ നിന്ന് എന്താണ് കേള്‍ക്കാന്‍ താല്പര്യപ്പെടുന്നത്? ഞങ്ങള്‍ ഒന്നും ദാസേട്ടനോ ജയേട്ടനോ അല്ല, ആവാനും കഴിയില്ല എന്ന നല്ല ബോധ്യത്തോടെ തന്നെയാണ് കലാകാരന്മാര്‍ ഒക്കെ പാടുന്നത്.

പിന്നെ 10 കൊല്ലം ആയി സ്വന്തം പാട്ട് ഉണ്ടാക്കി വേദികളില്‍ പാടുമ്പോള്‍, അതൊന്നു കേക്കാന്‍ പോലും കൂട്ടാക്കാതെ പുറകെന്നു ‘മലയാളം പാട്ട് പാടെടാ, ദാസേട്ടന്റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ ‘ എന്നൊക്കെ ആക്രോശിക്കുന്ന ചിലര്‍ക്ക് കവര്‍ വേര്‍ഷന്‍ കേള്‍ക്കുമ്പോള്‍ മാത്രം വരുന്ന ‘സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗര്‍ത്തേ…’ എന്ന അഭിപ്രായ പ്രകടനം കാണുമ്പോള്‍ വെറും ചിരി ആണു വരുന്നത്, ഹരീഷ് പറയുന്നു.

ആര്യ ദയാലിന്റെ പാട്ടുകള്‍ വൈറല്‍ ആവുന്നത് കാണുമ്പോള്‍ ഉള്ള ചിലരുടെ അസഹിഷ്ണുത കാണുമ്പോള്‍ തനിക്ക് ആ കുട്ടിയോടുള്ള ബഹുമാനം കുറച്ചു കൂടി കൂടുന്നതേ ഉള്ളൂവെന്നു ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഹരീഷിന്റെ പ്രതികരണം.

ഒരു പ്രത്യേക തരം ‘സംഗീത വിമര്‍ശക’ വൃന്ദത്തെ കുറിച്ചാണ് ഈ കുറിപ്പ്. അവരെ കുറിച്ച് മാത്രം . ബഹു ഭൂരിപക്ഷം ആസ്വാദകരും ഈ ഗണത്തില്‍ പെടില്ല എന്നതും, അവര്‍ അകമഴിഞ്ഞ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും കൊണ്ടാണ് ഒട്ടനവധി കലാകാരന്മാര്‍ ഇന്ന് മുന്നേറി വരുന്നത് എന്നത് വളരെ സന്തോഷം തരുന്ന കാര്യം ആണ് എന്നും പറഞ്ഞു കൊള്ളട്ടെ…

അല്ല സഹോസ്… ഏതെങ്കിലും ചെറുപ്പക്കാര്‍ ഒന്ന് പാടി, യൂട്യൂബ് ഇലും ഇന്‍സ്റ്റയിലും കുറച്ച് ഫോളോവേഴ്‌സിനെ ഉണ്ടാക്കി അവര്‍ക്കാവും വിധം അവരുടെ സംഗീതത്തെ മുമ്പോട്ട് കൊണ്ട് പോവുന്ന കാണുമ്പോ ‘ഇതൊക്കെ ഇപ്പൊ പെയ്ത മഴയില്‍ മുളച്ച കൂണ്‍ ആണെന്നെ, കൂടി പോയ അടുത്ത ട്രെന്‍ഡ് വരെ… ‘ എന്ന് പറയുമ്പോള്‍ എന്ത് മന നിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതു?

നല്ല ഗായകനോ ഗായികയോ ആണെങ്കില്‍ അവര്‍ നല്ല വര്‍ക്ക് ചെയ്യും, അത് സ്വീകരിക്കപ്പെടും. നല്ല വര്‍ക്ക് അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടും. പിന്നെ only ശുദ്ധ സംഗീത ആരാധക സേട്ടന്മാരെ, ഓരോ പാട്ടും അണുവിട മാറാതെ ഒറിജിനല്‍ പോലെ പാടുന്ന ഒരുപാട് അനുഗ്രഹീത ഗായകര്‍ ഉണ്ട്, പലര്‍ക്കും അര്‍ഹിച്ച അംഗീകാരം കിട്ടീട്ടും ഇല്ല കാരണം, അവര്‍ ദാസേട്ടനെ പോലെ പാടുമ്പോള്‍ ‘എന്തൊക്കെ ആയാലും ദാസേട്ടനെ പോലെ ആവില്ല’ എന്നും, എന്തേലും മാറ്റി പാടിയ ‘നിനക്ക് ദാസേട്ടനെ പോലെ പാടിയാല്‍ പോരെ’ എന്നും ആണു നിങ്ങള്‍ പറയാറ്.

നിങ്ങള്‍ ഒരു ഗായകനില്‍ നിന്ന് എന്താണ് കേള്‍ക്കാന്‍ താല്പര്യപ്പെടുന്നത്? ഞങ്ങള്‍ ഒന്നും ദാസേട്ടനോ ജയേട്ടനോ അല്ല, ആവാനും കഴിയില്ല എന്ന് നല്ല ബോധ്യത്തോടെ തന്നെയാ കലാകാരന്മാര്‍ ഒക്കെ പാടുന്നത്. പിന്നെ 10 കൊല്ലം ആയി സ്വന്തം പാട്ട് ഉണ്ടാക്കി വേദികളില്‍ പാടുമ്പോള്‍, അതൊന്നു കേക്കാന്‍ പോലും കൂട്ടാക്കാതെ പുറകെന്നു ‘മലയാളം പാട്ട് പാടെടാ, ദാസേട്ടന്റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ ‘ എന്നൊക്കെ ആക്രോശിക്കുന്ന ചിലര്‍ക്ക് കവര്‍ വേര്‍ഷന്‍ കേള്‍ക്കുമ്പോള്‍ മാത്രം വരുന്ന ‘സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗര്‍ത്തേ…’ എന്ന അഭിപ്രായ പ്രകടനം കാണുമ്പോ വെറും ചിരി ആണു വരുന്നത്.

ആര്യ ദയലിന്റെ പാട്ടുകള്‍ വൈറല്‍ ആവുന്ന കാണുമ്പോ ഉള്ള ചിലരുടെ അസഹിഷ്ണുത കാണുമ്പോള്‍ എനിക്ക് ആ കുട്ടിയോടുള്ള ബഹുമാനം കുറച്ചു കൂടി കൂടുന്നതേ ഉള്ളൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Musician  Harish Sivaramakrishnan Support Arya Dhayal