'ഇസ്‌ലാം മതത്തില്‍ സംഗീതം ഹറാം'; സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്
Movie Day
'ഇസ്‌ലാം മതത്തില്‍ സംഗീതം ഹറാം'; സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th November 2021, 1:13 pm

ഹൈദരാബാദ്: മിയ ഭായ് എന്ന റാപ്പ് സോങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ് മസംഗീത ജീവിതം അവസാനിപ്പിക്കുന്നു.

ഇസ്‌ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയര്‍ ഉപേക്ഷിക്കുന്നതെന്നും റുഹാന്‍ അര്‍ഷാദ് പറഞ്ഞു. തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും റുഹാന്‍ പറയുന്നു.

അല്ലാഹുവില്‍ നിന്നുള്ള ‘ഹിദായത്ത്’ പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കഴിഞ്ഞതെന്നും അര്‍ഷാദ് പറഞ്ഞു. സംഗീതം ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ ഇഷ്ടമാണെന്നും തന്റെ തീരുമാനത്തില്‍ തന്നെ പിന്തുണയ്ക്കാനും കുറ്റകരമല്ലാത്ത ഉള്ളടക്കം തീരുമാനിക്കാന്‍ സഹായിക്കാനും ആരാധകരോട് അര്‍ഷാദ് അഭ്യര്‍ത്ഥിച്ചു.

ഇനി സംഗീതവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ പുറത്തിറക്കിയ മിയ ഭായ് എന്ന റാപ് സോങിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശ്‌സ്തി നേടുന്നത്. 500 മില്യണ്‍ പേരാണ് മിയ ബായ് യൂട്യൂബില്‍ കണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Music is haraam’: ‘Miya Bhai’ rapper Ruhaan Arshad quits music due to Islam