താന്‍ സിനിമ പാട്ടുകള്‍ കേള്‍ക്കാറില്ലെന്നും ക്ലാസിക്കല്‍ പാട്ടുകളും വെസ്റ്റേണ്‍ പാട്ടുകളുമാണ് കേള്‍ക്കാറുള്ളതെന്നും വിദ്യ സാഗര്‍. പാട്ടുകളെ റിയലിസ്റ്റിക്കായ് മാറ്റാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ സിനിമ പാട്ടുകള്‍ കേള്‍ക്കാറില്ല. ക്ലാസിക്കല്‍ പാട്ടുകളും വെസ്റ്റേണ്‍ പാട്ടുകളുമാണ് കേള്‍ക്കാറുള്ളത്. എല്ലാ ജോണറിലും ഞാന്‍ പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ചില ജോണറുകള്‍ കടുപ്പമാണെന്നും മറ്റു ചില ജോണറുകള്‍ തോന്നിയിട്ടില്ല. ഏത് ജോണറില്‍ പാട്ടുകള്‍ ചെയ്താലും അത് നന്നാവണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.
സിനിമയില്‍ പാട്ട് ഏതൊക്കെ സാഹചര്യങ്ങളിലാണ് വരുന്നതെന്നും അതിന്റെ പശ്ചാത്തലമെന്തൊക്കെയാണെന്നും ഡയറക്ടേഴ്‌സ് പറഞ്ഞുതരും. അപ്പോള്‍ അതിനനുസരിച്ച് ഏതൊക്കെ ശബ്ദങ്ങള്‍ ആ പാട്ടില്‍ സ്വാഭാവികമായി ഉണ്ടാകുമോ അതൊക്കെ ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
എത്രത്തോളം റിയലിസ്റ്റിക്കായ് ഒരു പാട്ടിനെ മാറ്റാമെന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, ‘ വിദ്യ സാഗര്‍ പറഞ്ഞു.
ചെയ്യുന്ന പാട്ടുകളുടെ അത്ര സ്വീകാര്യത ആ പാട്ടുകളുള്ള ചില സിനിമകള്‍ക്ക് കിട്ടാതിരുന്നതില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും വിദ്യ സാഗര്‍ പറഞ്ഞു. ദേവദൂതനിലെ പാട്ടുകള്‍ക്ക് ഇത്ര സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചെയ്യുന്ന പാട്ടുകളുടെ അത്ര സ്വീകാര്യത ആ പാട്ടുകളുള്ള ചില സിനിമകള്‍ക്ക് കിട്ടാതിരുന്നതില്‍ വിഷമം തോന്നിയിട്ടുണ്ട്. സിനിമ എന്നത് ഒരു കൂട്ടായ്മയുടെ മൊത്തം പ്രയത്‌നമാണ്.
ഞാന്‍ പാട്ട് ചെയ്യുന്നത് സിനിമക്ക് വേണ്ടിയാണ് അപ്പോള്‍ ആ സിനിമക്ക് വിജയമുണ്ടായാല്‍ മാത്രമേ പൂര്‍ണമായൊരു സന്തോഷം ലഭിക്കുകയുള്ളൂ. പാട്ടുകള്‍ക്ക് സ്വീകാര്യത കിട്ടുന്നതില്‍ സന്തോഷമുണ്ട്.
ദേവദൂതനിലെ പാട്ടുകള്‍ക്ക് ഇത്ര സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ല. ഒരു പാട്ടും ഹിറ്റാകുമോ ഇല്ലയോയെന്ന് നമ്മള്‍ക്ക് പ്രെഡിക്ട് ചെയ്യാന്‍ കഴിയില്ല. നമുക്ക് ഓരോ സമയത്തും ഏത് ബെസ്റ്റെന്ന് തോന്നുന്നുവോ അത് ചെയ്യുകയെന്നതാണ് പ്രധാനം.
പിന്നീടാണ് ആളുകള്‍ അതിനെ സെലബ്രേറ്റ് ചെയ്ന്നതും ചര്‍ച്ച ചെയ്യുന്നതുമൊക്കെ. അതൊക്കെ വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്, ‘ വിദ്യ സാഗര്‍ പറഞ്ഞു.
Content Highlights: Music Director Vidya Sagar about Music