| Saturday, 14th October 2023, 1:04 pm

'പറുദീസയുടെ ആ ട്രാക്ക് അമലേട്ടന് ഇഷ്ടമായില്ല, കുമ്പളങ്ങിയാണ് എന്റെ ബെസ്റ്റ് വർക്ക്‌'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത സംവിധായകരിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ സംഗീതജ്ഞനാണ് സുഷിൻ ശ്യാം. സിനിമകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സംഗീതം വലിയൊരു ഘടകമായി മാറാറുണ്ട്.

ഇതിനോടകം നിരവധി ഹിറ്റ് പാട്ടുകളും ബി.ജി. എമ്മുകളും മലയാളത്തിന് സമ്മാനിച്ച സുഷിൻ തന്റെ സംഗീത യാത്രയെ കുറിച്ച് പറയുകയാണ്.

‘ഭീഷ്മ പർവ്വത്തിലെ പറുദീസ പാട്ടിനായി ഞാൻ രണ്ട്‌ ട്രാക്ക് ചെയ്തിരുന്നു. അമലേട്ടന് ആദ്യത്തേതായിരുന്നു ഇഷ്ടമായത്, ‘സുഷിൻ പറയുന്നു. രേഖ മേനോനുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഷിൻ.

‘ഞാൻ സംഗീതത്തിനായി അത്ര ചിന്തിക്കുന്ന ആളല്ല. എന്റെ ഉള്ളീന്ന് വരുന്നതാണ് ഞാൻ എടുക്കാറ്. ചിലപ്പോൾ എനിക്ക് മോശമാണെന്ന് തോന്നുന്നതാവും എന്റെ നല്ല വർക്ക്. പക്ഷെ അത് പുറത്തേക്ക് പോവാത്തത് കൊണ്ട് ആരും കേൾക്കില്ലല്ലോ.

ഞാൻ മോശമെന്ന് കരുതിയ വർക്ക് വേറൊരാൾക്ക് ഇഷ്ടമായാൽ എനിക്ക് നല്ല പ്രയാസം തോന്നും. കാരണം ഒരു സംവിധായകന് ആ മ്യൂസിക് ഇഷ്ടമാവുകയാണെങ്കിൽ ഞാൻ ആ കാര്യത്തിൽ കുറച്ചു ഫൈറ്റ് ചെയേണ്ടി വരും. ചില സന്ദർഭങ്ങളിൽ എനിക്ക് വിട്ട് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അയാളുടെ തീരുമാനമാണ് ശരിയെന്ന് തോന്നിയാൽ ഞാൻ അതങ്ങ് വിട്ടുകൊടുക്കും. കാരണം സിനിമയിൽ സംവിധായകന്റെ തീരുമാനമല്ലേ ഏറ്റവും വലുത്.

ഞാൻ സ്വന്തമായി ചെയ്യുന്ന ഒരു ഇൻഡിപെൻഡന്റ് ആൽബമാണെങ്കിൽ എനിക്ക് കാര്യങ്ങൾ തീരുമാനിക്കാം. പക്ഷെ സിനിമയിൽ മറ്റുള്ളവർക്ക് വേണ്ടി വർക്ക് ചെയുമ്പോൾ അവർക്ക് ആവശ്യമുള്ളത് ഞാൻ നൽകണം.

ഭീഷ്മ പർവ്വത്തിലെ ‘പറുദീസ’ പാട്ടിനായി ഞാൻ രണ്ട്‌ ട്രാക്ക് ചെയ്തിരുന്നു. അമലേട്ടന് ഞാൻ ആദ്യം ചെയ്ത ട്രാക്ക് അയച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന് അത് ഓക്കേ ആയിരുന്നു. അമലേട്ടൻ പെട്ടെന്നൊന്നും മറുപടി തരില്ല. ഒരുപാട് നേരം കേട്ടിട്ടേ എന്തെങ്കിലും അഭിപ്രായം പറയുള്ളു.

പറുദീസയ്ക്കായി ഞാൻ രണ്ടാമത് ചെയ്ത വർക്കായിരുന്നു എനിക്ക് കൂടുതൽ നല്ലതാണെന്ന് തോന്നിയത്. ഞാൻ അതെന്റെ കൈയിൽ തന്നെ വച്ചു. പിന്നീട് ഞാൻ അമലേട്ടനെ കാണാൻ ചെന്നപ്പോൾ ആദ്യം അയച്ചു കൊടുത്ത ട്രാക്ക് കൊള്ളാമെന്ന് പറഞ്ഞു.

കൈയിൽ സൂക്ഷിച്ച വർക്ക് ഞാൻ അമലേട്ടന് കേൾപ്പിച്ചു കൊടുത്തെങ്കിലും അദ്ദേഹത്തിന് അത് അത്ര ഇഷ്ടമായില്ല. ചിലർക്ക് ഓക്കേ ആയിരിക്കും ചിലർക്ക് അത് തന്നെ മതിയെന്ന നിർബന്ധവും ഉണ്ടാവും. അത്ര പിടിവാശിയോടെ ചെയ്യേണ്ട ഒന്നല്ലല്ലോ സംഗീതം.

എന്റെ ഒരു ബെസ്ററ് വർക്കായി ഞാൻ കരുതുന്നത് കുമ്പളങ്ങി നൈറ്റ്‌സാണ്. സംസ്ഥാന അവാർഡ് ലഭിച്ചത് കൊണ്ടൊന്നുമല്ല. എനിക്ക് വളരെ അടുത്ത്‌ ചേർത്തുവെക്കാൻ കഴിയുന്നതായിരുന്നു അതിലെ സംഗീതം. വളരെ സോഫ്റ്റായ ഒരു വർക്കായിരുന്നു അത്. കൂടുതൽ റെഫെറൻസ് ഇല്ലാതെ മ്യൂസിക് ചെയ്ത കുമ്പളങ്ങിയിലെ എല്ലാ കഥാപാത്രങ്ങളും എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു,’സുഷിൻ പറയുന്നു.

Content Highlight : Music Director Sushin Shyam Talk About Kumbalangi Nights And Parudheesa Song

We use cookies to give you the best possible experience. Learn more