ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍; ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ഞാന്‍ പറയുക: ശരത്
Malayalam Cinema
ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍; ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ് ഞാന്‍ പറയുക: ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd June 2021, 1:33 pm

ഗായകന്‍ യേശുദാസുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹത്തെ വെച്ച് റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഗാനങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ശരത്. പുറത്ത് വഴക്കും അകത്ത് നിറയെ സ്‌നേഹവുമുള്ള ഒരു പ്രത്യേകതരം ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ശരത് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദാസേട്ടനെ പാടാന്‍ വിളിക്കുന്നു എന്നതിന് പകരം ഞാന്‍ പറയുക എന്നെ രണ്ട് ചീത്തവിളിക്കാന്‍ ക്ഷണിക്കുന്നു എന്നാണ്. എന്റെ ആദ്യത്തെ പടം മുതല്‍ ചുമ്മാ ഒരു കാര്യവുമില്ലാതെ വഴക്കിടാറുണ്ട് ദാസേട്ടന്‍.

രാവില്‍ വീണാനാദം എന്ന പാട്ടിന് വേണ്ടി രാത്രി 12 മണിക്കാണ് ദാസേട്ടന്‍ വരുന്നത്. അന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മ്മയുണ്ട്. ‘മോനെ ഞാന്‍ ആര്‍ക്കും ഇതുവരെ ഈ സമയത്ത് പാടാന്‍ പോയിട്ടില്ല. ദാസേട്ടന് അതിന്റെ ആവശ്യവുമില്ല. നിന്റെ അടുത്തുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ വന്നത്,’ ശരത് പറയുന്നു.

മനസില്‍ സംഗീത മോഹവുമായാണ് ചെന്നൈയില്‍ എത്തിയത്. ആദ്യവരവിന് നുങ്കംപാക്കത്തുള്ള ഹോട്ടലിലാണ് താമസിച്ചത്. അവിടെ മൊത്തം സിനിമാക്കാരായിരുന്നു. മൂന്നാമത്തെ ദിവസം തന്നെ ഞങ്ങള്‍ ശ്യാം സാറിനെ കാണാന്‍ പോയി. ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ ആദ്യത്തെ പാട്ടുംപാടി. പക്ഷേ അത് പുറത്തുവന്നില്ല.

ചിത്രചേച്ചിക്കൊപ്പമായിരുന്നു അന്ന് പാടിയത്. അതുകൊണ്ടൊരു ഗുണമുണ്ടായി. അന്ന് മുതല്‍ ചിത്രചേച്ചിയുമായി നല്ല അടുപ്പമാണ്. ഇന്നും അതിനൊരു കുറവുമില്ല. ഞാനെന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാല്‍ എന്റെ ഭാര്യ ആദ്യം വിളിച്ച് അറിയിക്കുന്നത് ചിത്രചേച്ചിയെ ആണ്. പിന്നാലെ ചേച്ചിയുടെ വിളി വരും എന്നെ വഴക്ക് പറയാന്‍.” ശരത് ചിരിച്ചുകൊണ്ടു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Music Director Sarath Share His Experiance With Yesudas