| Friday, 26th March 2021, 8:22 pm

ട്രിബ്യൂട്ട് ടു ജോണ്‍സണ്‍ മാസ്റ്റര്‍; മനസ് നിറച്ച് എം3ഡിബിയുടെ ബി.ജി.എം ഫിയസ്റ്റ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ആദരവുമായി എം3ഡിബിയുടെ ബി.ജി.എം ഫിയസ്റ്റ. മോഹന്‍ലാല്‍, ഔസേപ്പച്ചന്‍, കെ.എസ് ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, ഗോപിസുന്ദര്‍, ബിജിബാല്‍, രാഹുല്‍രാജ്, ജിയോ ബേബി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്തത്.

വെള്ളിയാഴ്ച ജോണ്‍സണ്‍ മാസ്റ്ററുടെ 68-ാം ജന്മദിനമായിരുന്നു.

ബി.ജി.എം ഫിയസ്റ്റ റിലീസ് ചെയ്യാന്‍ സാധിച്ചത് തനിക്ക് ലഭിച്ച ആദരമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ജോണ്‍സണ്‍ മാഷുടെ അനശ്വരസംഗീതം കൂട്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.


ജോണ്‍സണ്‍ മാഷുടെ പല പശ്ചാത്തലസംഗീവും കേള്‍ക്കുമ്പോള്‍ ഗാനമായി വന്നിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്ന് ചിത്ര പറഞ്ഞു.

‘പലപ്പോഴും ചില പശ്ചാത്തല സംഗീതം കേള്‍ക്കുമ്പോള്‍ ഇത് ഒരു ഗാനമായി വന്നെങ്കില്‍ എന്ന തോന്നല്‍ മനസ്സില്‍ വരുമായിരുന്നു. ഈ തോന്നലുകളില്‍ ഏറെയും ജോണ്‍സന്‍ മാഷ് ചെയ്ത സംഗീത ശകലങ്ങളാണെന്നതാണ് കൗതുകകരം’, ചിത്ര പറഞ്ഞു.


2004 മുതല്‍ മലയാള സിനിമയെക്കുറിച്ചും സംഗീതത്തേക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് പങ്കുവെക്കുന്ന കൂട്ടായ്മയാണ് എം3ഡിബി.

2010 ഡിസംബര്‍ 20-നാണ് ജോണ്‍സണും സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പാലക്കാട് വച്ച് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) എന്ന ചലച്ചിത്ര വിവര സഞ്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Music Director Johnson Masters BGM Fiesta – A Tribute To Johnson master Official | Malayalam Movie & Music Database M3DB

We use cookies to give you the best possible experience. Learn more