|

സുഷിൻ്റെ അന്നത്തെ ആ മറുപടിയാണ് എനിക്ക് അവനെ ഇഷ്ടപ്പെടാൻ കാരണം: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രധാന സംഗീതസംവിധായകരിലൊരാളാണ് ദീപക് ദേവും സുഷിൻ ശ്യാമും. സുഷിൻ ശ്യാമിനെ സംഗീതലോകത്തിലേക്ക് കൊണ്ടുവന്നത് ദീപക് ദേവാണ്. ഇപ്പോൾ സുഷിൻ ശ്യാമിനെക്കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.

19ാം വയസിലാണ് സുഷിൻ തൻ്റെ അടുത്തേക്ക് വന്നതെന്നും തൻ്റെ അടുത്ത് അസിസ്റ്റ് ചെയ്യാൻ വരുന്ന സമയത്ത് എന്താണ് ഇഷ്ടമെന്ന് താൻ അവരോട് ചോദിക്കുമെന്നും മ്യൂസിക് ഡയറക്ടർ ആകാൻ ആഗ്രഹമുള്ളവരൊന്നും സത്യം പറയില്ലെന്നും പറയുകയാണ് ദീപക് ദേവ്.

അമ്മയുടെ കൂടെയാണ് സുഷിൻ വന്നതെന്നും ആ പ്രായത്തിലെ ഇന്നസെൻസ് കാരണം സുഷിൻ സത്യം പറഞ്ഞുവെന്നും അവന് തന്നെപ്പോലെയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞുവെന്നും പറയുന്നു.

രേഖാ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘എനിക്ക് തോന്നുന്നു 19ാം വയസിലാണ് അവൻ വന്നത്. എൻ്റെ അടുത്ത് അസിസ്റ്റ് ചെയ്യാൻ വരുന്ന സമയത്ത് കാഷ്വൽ ടോക്സിൻ്റെ ഭാഗമായി എന്താണ് ഇഷ്ടമെന്നൊക്കെ ചോദിക്കും. ഇത് കഴിഞ്ഞിട്ട് മ്യൂസിക് ഡയറക്ടർ ആകണമെന്ന് ആഗ്രഹമുണ്ടോ എന്നൊക്കെ ചോദിക്കും.

അപ്പോൾ ചില ആൾക്കാർ വിചാരിക്കും മ്യൂസിക് ഡയറക്ടർ ആകാൻ ആഗ്രഹമുണ്ടെന്ന് ഇയാളുടെ അടുത്ത് പറഞ്ഞുകഴിഞ്ഞാൽ ചിലപ്പോൾ നമ്മളെ അങ്ങ് മാറ്റിക്കളയുമെന്ന് അതുകൊണ്ട് ആഗ്രഹമുണ്ടെങ്കിലും അതുപറയില്ല.

സുഷിൻ അമ്മയുടെ കൂടെയാണ് വന്നത്. എന്നാൽ സുഷിൻ വന്നപ്പോൾ ആ പ്രായത്തിലെ ഇന്നസെൻസ് കാരണമാകാം, ഞാൻ എന്താണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ എനിക്ക് ദീപക്കേട്ടൻ ചെയ്യുന്നത് പോലെ ട്യൂൺ ഉണ്ടാക്കണം, പ്രോഗ്രാമിങ്ങും ചെയ്യണം, മിക്സിങ്ങും ചെയ്യണമെന്നായിരുന്നു അവൻ പറഞ്ഞത്.

ഞാൻ കൈ കൊടുത്തു. വാ… എൻ്റെ സൈഡിൽ തന്നെ ഇരുന്നിട്ട് നിന്നെ ഫുൾ പഠിപ്പിച്ച് തരാം എന്നുപറഞ്ഞു. കാരണം അത്രയും ട്രൂത്ത്ഫുൾ ആയിട്ട് ഒരാൾ പറയുമ്പോൾ അഭിനന്ദിക്കണം. സുഷിൻ്റെ കാര്യത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അതാണ്,’ ദീപക് ദേവ് പറയുന്നു.

Content Highlight: Music Director Deepak Dev Talking About Sushin Shyam

Video Stories