|

ഞാനും പൃഥ്വിയും അക്കാര്യത്തിൽ തർക്കം നടന്നു, എന്നെ വിശ്വസിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാൻ സിനിമ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ മ്യൂസിക്കിനെപ്പറ്റി സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംഗീതസംവിധായകൻ ദീപക് ദേവ്.

സിനിമയിലെ മ്യൂസികുമായി ബന്ധപ്പെട്ട് ദീപക് ദേവും പൃഥ്വിരാജും തമ്മിൽ ഡിബേറ്റ് നടത്തിട്ടുണ്ടെന്നും ആളുകൾ സ്ഥിരം കേട്ട് ശീലം ഉള്ള മ്യൂസിക് ആയിരുന്നു ആദ്യം കൊടുക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും പറയുകയാണ് ദീപക് ദേവ്.

എന്നാൽ പൃഥ്വിരാജ് അതുവേണ്ടെന്നും ഹോളിവുഡ് പടത്തിൽ ചെയ്യുന്ന പോലെയാണ് വേണ്ടതെന്ന് പറഞ്ഞുവെന്നും പറയുകയാണ് ദീപക് ദേവ്. ഡിഫറൻ്റ് എക്സ്പീരിയൻസ് ആണ് വേണ്ടതെന്ന് പറയുമെന്നും ആളുകൾ കുറച്ച് കണ്ട് കഴിയുമ്പോൾ മനമസിലാക്കുമെന്ന് പൃഥ്വി പറഞ്ഞുവെന്നും ദീപക് കൂട്ടിച്ചേർത്തു.

വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

സിനിമയിൽ ഈയൊരു മ്യൂസിക് ട്രീറ്റ്മെൻ്റ് എടുക്കുന്നതിനോട് ഞാനും പൃഥ്വിയും തമ്മിൽ തർക്കം നടന്നിരുന്നു. തമിഴ്, തെലുങ്ക് സീനുകളിൽ ട്രീറ്റ് ചെയ്യുന്ന രീതിയുണ്ട്. ആൾക്കാർ സ്ഥിരം കേട്ട് ശീലമുള്ളത്. അത് കൊടുക്കാമെന്ന് നോക്കി ആദ്യം. ‘അത് തന്നെ കൊടുത്തു കഴിഞ്ഞാൽ ചിലപ്പോ പുറത്ത് പോയി ഷൂട്ട് ചെയ്തതൊക്കെ വെറുതെയാകും. നമ്മൾ പുറത്ത് പോയി ഷൂട്ട് ചെയ്ത ഓരോ ഏരിയാസ് കാണിക്കുമ്പോൾ ഒരു ഹോളിവുഡ് പടത്തിൽ എന്താണ് നമ്മൾ കേൾക്കുന്നത് അതുപോലെ തന്നെ ഇതിലും ചെയ്യണം. എന്നാലെ ഞാൻ ഷൂട്ട് ചെയ്തതിനെ ജസ്റ്റിഫൈ ചെയ്യാൻ പറ്റുകയുള്ളു’ എന്നാണ് പൃഥ്വി പറഞ്ഞത്.

അദ്ദേഹം പറഞ്ഞ ആ പോയിൻ്റിൽ ആദ്യം ഞാൻ സംശയിച്ചു അയ്യോ പൃഥ്വി അത്… എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ വിശ്വസിക്കൂ… എന്നെ വിശ്വസിക്കൂ… എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്. ഇടയ്ക്ക് ഞാൻ തമാശക്ക് പറയും ‘എനിക്ക് വിശ്വാസമില്ല’ എന്ന്.

നമുക്ക് ഡിഫറൻ്റ് എക്സ്പീരിയൻസ് ആണ് വേണ്ടതെന്ന് പൃഥ്വി പറയും. ‘ഏതൊരു സംഭവും ഡിഫറൻ്റായിട്ട് ചെയ്യുമ്പോൾ അത് ഉൾക്കൊള്ളാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും അത് എനിക്ക് വിട്. ആളുകൾ കുറച്ച് കണ്ട് കഴിഞ്ഞ് ആ എക്സ്പീരിയൻസ് കിട്ടി കഴിയുമ്പോൾ ഞാൻ പറഞ്ഞത് എന്താണെന്ന് ദീപക്കിന് അപ്പോൾ മനസിലാകും’ എന്നാണ് പൃഥ്വി എന്നോട് പറഞ്ഞത്.

എന്നാലും പൃഥ്വി അറിയാതെ കുറച്ച് ഇട്ട് കൊടുക്കും. അപ്പോൾ ‘അത് വേണ്ട ദീപക് എന്നാണ് പൃഥ്വി പറയുക. ഈ പടത്തിന് സ്കോപ് ഉണ്ടല്ലോ, എല്ലാരും കൂടെ നിൽക്കുന്നുണ്ട്. അപ്പോൾ അത് തന്നെ വേണം’ എന്നാണ് പൃഥ്വി പറയുന്നത്,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Music Director Deepak Dev Talking About Empuraan Music