| Sunday, 15th May 2022, 9:15 am

കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ജേക്ക്‌സിന്റെ മാജിക്ക്; മിന്നലഴകിലൂടെ പുഴുവിലെത്തുമ്പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിരിക്കുകയാണ് പുഴു. മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും പ്രശംസകളേറ്റുവാങ്ങുന്ന പുഴുവിന്റെ പശ്ചാത്തല സംഗീതവും കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു. ഏറെ അസ്വസ്ഥതപ്പെടുത്തി മുന്നോട്ട് പോകുന്ന പുഴു കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ജേക്ക്‌സിന്റെ പശ്ചാത്തല സംഗീതം.

പാട്ടുകളൊന്നുമില്ലാതെയാണ് പുഴു എത്തിയത്. എങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദനത്തില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ജേക്‌സ് ബിജോയുടെ മ്യൂസിക് പുഴുവിന്റെ പ്രധാന പ്ലസ് പോയിന്റാണ്. തേനി ഈശ്വറിന്റെ ക്യാമറക്കൊപ്പം ജേക്‌സിന്റെ പശ്ചാത്തല സംഗീതവും കൂടി ബ്ലെന്‍ഡ് ചെയ്തു വരുന്നതോടെ പുഴുവിന്റെ ആസ്വാദനം ഭംഗിയാക്കുകയാണ്.

Puzhu review: An in-form Mammootty makes us empathise with a bigot | Entertainment News,The Indian Express

സമീപകാലത്ത് ഏറ്റവും തിരക്കുള്ള മലയാളത്തിലെ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് ജേക്ക്‌സ്. പുറത്ത് വരുന്ന മിക്കവാറും മലയാളം സിനിമകളുടെയും സംഗീതസംവിധാനം ഇപ്പോള്‍ ജേക്ക്‌സാണ് ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍, ജന ഗണ മന, സല്യൂട്ട്, പത്രോസിന്റെ പടപ്പുകള്‍ എന്നീ ചിത്രങ്ങളിലെല്ലാം ജേക്കസ് ബിജോയുടെ സംഗീതമായിരുന്നു ചിത്രത്തിന്റെ ആസ്വാദനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഘടകം.

ഈ ചിത്രങ്ങളിലെയെല്ലാം പാട്ടുകളും പശ്ചാത്തല സംഗീതവും പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ജേക്ക്‌സ് ഓരോ ചിത്രങ്ങള്‍ക്കും നല്‍കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.

2014 ല്‍ ഏഞ്ചെല്‍സ് എന്ന ചിത്രത്തിലൂടെയാണ് ജേക്ക്‌സ് സംഗീത സംവിധാനം ആരംഭിച്ചത്. മലയാളി എന്ന ആല്‍ബത്തിലെ മിന്നലഴകേ എന്ന ഗാനത്തിലൂടെയാണ് ജേക്‌സ് ബിജോയിയെ സംഗീതപ്രേമികള്‍ ശ്രദ്ധിച്ചത്.

No photo description available.
അയ്യപ്പനും കോശിയും, ധ്രുവങ്ങള്‍ പതിനാറ്, രണം, കല്‍ക്കി, ഫോറന്‍സിക്, പൊറിഞ്ചു മറിയം ജോസ്, കുരുതി അങ്ങനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി സൃഷ്ടികളാണ് ജേക്കസിന്റെ സംഗീതത്തില്‍ നിന്നും വന്നത്.

ഈണമിട്ട ഗാനങ്ങളേക്കാളുപരി ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിലാണ് ജേക്‌സ് സ്‌കോര്‍ ചെയ്യുന്നത്. എലോണ്‍, കടുവ, പാപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇനി ജേക്കസിന്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വരാനിരിക്കുന്നത്.

Content Highlight: music direction of jakes bejoy in puzhu is being appreciated

We use cookies to give you the best possible experience. Learn more