|

'വിനായകന്‍ ആയിരുന്നോ ഇതിന്റെ മ്യൂസിക്ക്'; വീണ്ടും ചര്‍ച്ചയായി കമ്മട്ടിപ്പാടത്തിലേയും ട്രാന്‍സിലേയും ഗാനങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമ്മട്ടിപ്പാടം എന്ന സിനിമയിലേയും ട്രാന്‍സ് എന്ന അന്‍വര്‍ റഷീദ് ചിത്രത്തിലേയും സംഗീതം ചെയ്തത് വിനായകന്‍ ആണെന്ന് നിരവധി ആളുകള്‍ അറിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.

ട്രാന്‍സ് എന്ന സിനിമയിലെ ടൈറ്റില്‍ ട്രാക്കും ഒപ്പം കമ്മട്ടിപാടത്തിലെ ‘പുഴു പുലികള്‍’ എന്ന ഗാനവുമാണ് നടന്‍ വിനായകന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ചുള്ള ചോദ്യം വന്നപ്പോഴാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ഇക്കാര്യം നിരവധി പേര്‍ ചര്‍ച്ച ചെയ്യുന്നത്.

View this post on Instagram

A post shared by @frio.gram


ഈ ഗാനങ്ങളുടെ യൂട്യൂബ് കമന്റ് ബോക്‌സിലും വിനായകനാണ് സംഗീതം ചെയ്തത് എന്ന് അറിയാത്തവരുടെ തള്ളികയറ്റമാണ്.

‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നൊക്കെയുള്ള സിനിമ ഡയാലോഗുകളാണ് കമന്റായി പലരും പങ്കുവെക്കുന്നത്.
അതേസമയം താളം തനിക്ക് ഉണ്ടെന്നും അങ്ങനെയാണ് കമ്മട്ടിപാടത്തിലെ പാട്ട് ചെയ്യുന്നതെന്നുമാണ് വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ട്രാന്‍സിലെ പാട്ട് ലഭിച്ചത് ഗോവയില്‍ നിന്നാണെന്നും വിനായകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇനിയും തന്നില്‍ നിന്ന് സംഗീതം പ്രതീക്ഷിക്കാമെന്നും വിനായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വിനായകന്‍ പ്രധാന വേഷത്തില്‍ എത്തിയ കാസര്‍ഗോള്‍ഡ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Music direction by actor Vinayakan is now trending on social media