| Saturday, 12th October 2019, 5:37 pm

കരുണ മ്യൂസിക് കണ്‍സെര്‍ട് ;ആദ്യ ടിക്കറ്റ് മമ്മൂട്ടിക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊച്ചി മ്യൂസിക്ക് ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന മ്യൂസിക് ഫൗണ്ടേഷന്റെ ( KMF ) കരുണ മ്യൂസിക് കണ്‍സെര്‍ട്ടിന്റെ ആദ്യ ടിക്കറ്റ് മമ്മൂട്ടി എറ്റുവാങ്ങി. എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അമ്പതോളം സംഗീതജ്ഞര്‍ പങ്കെടുക്കും.

കണ്‍സെര്‍റ്റില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണു കെ.എം.എഫിന്റെതീരുമാനം. ടിക്കറ്റുകള്‍ www.ticketcollector.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് .
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിപാടിയില്‍ ശരത്ത് , ബിജിബാല്‍ , അനുരാധ ശ്രീരാം , സമീര്‍ സി ബിന്‍സി ആന്‍ഡ് ഗ്രൂപ്പ് ,ശ്രീവല്‍സന്‍ ജെ മേനൊന്‍ ,ഷഹ്ബാസ് അമന്‍ , ജൈസണ്‍ ജെ നായര്‍ , ഗോപി സുന്ദര്‍ , ജാസി ഗിഫ്റ്റ് , അല്‍ഫൊണ്‍സ് ജോസഫ് , ഷാന്‍ റഹ്മാന്‍ , റെക്‌സ് വിജയന്‍ , രാഹുല്‍ രാജ് , സിതാര , നജീം , സയനൊര , വിധു പ്രതാപ് , പുഷ്പവതി , രൂപ രേവതി , അ

മല്‍ ആന്റണി , മീര രാംമൊഹന്‍ , മഹേഷ് രാഘവന്‍ , സൂരജ് സന്തോഷ് , വിഷ്ണു വിജയ് , സുഷിന്‍ ശ്യാം , ആന്‍ ആമി , ദിവ്യ എസ് മേനൊന്‍ , ഹരി ശങ്കര്‍ , ജ്യോത്സ്‌ന, മിഥുന്‍ ജയരാജ് , രാജ ലക്ഷ്മി രഞ്ജിനി ജോസ്, സംഗീത ശ്രീകാന്ത് , സിദ്ധാര്‍ത്ഥ് മേനോന്‍ , സൗമ്യ , സുധീപ് കുമാര്‍ , പ്രസീദ , ചക്രപാണി , രാജേഷ് ചേര്‍ത്തല , നന്ദു കര്‍ത്ത , എബിന്‍ സാല്‍വിന്‍ തോമസ് , അനില്‍ ജോണ്‍സണ്‍ തുടങ്ങിയ സംഗീത മേഖലയിലെ പ്രമുഖരും വെസ്റ്റെണ്‍ സ്റ്റ്രിങ്ങ്‌സ് ബാന്‍ഡ് , ടര്‍ക്കിഷ് ബാന്‍ഡ് , കരിന്തലക്കൂട്ടം തുടങ്ങിയ ബാന്‍ഡുകളും പരിപാടിയില്‍ പങ്കെടുക്കും

Doolnews video

We use cookies to give you the best possible experience. Learn more