| Tuesday, 19th March 2024, 4:05 pm

ശ്രീലങ്കയെ അടിച്ചുതകർത്ത് നേടിയത് ഒന്നൊന്നര റെക്കോഡ്; ഇവന്റെ ഒറ്റ സിക്സർ ചരിത്രത്തിലേക്ക്...

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ്-ശ്രീലങ്ക ഏകദിന മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി ബംഗ്ലാദേശ്. അവസാന മത്സരത്തില്‍ ലങ്കയെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് സീരീസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ വിജയത്തോടൊപ്പം ഒരു പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ബംഗ്ലാദേശില്‍ കീപ്പര്‍ മുഷ്ഫിക്കുര്‍ റഹീം. മൂന്ന് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 36 പന്തല്‍ 37 റണ്‍സായിരുന്നു ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നേടിയത്. ഇതിനു പിന്നാലെയാണ് താരം തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത് ഏകദിനത്തില്‍ ബംഗ്ലാദേശിനായി 100 സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് മുഷ്ഫിക്കുര്‍ റഹീമിന് സാധിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ബംഗ്ലാദേശിന്റെ ഇടംകയ്യന്‍ ഓപ്പണര്‍ തമിം ഇഖ്ബാല്‍ ആയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 235 റണ്‍സിന് പുറത്താവുകയായിരുന്നു. ജനിത് ലിയാന്‍ഗെയുടെ സെഞ്ച്വറി കരുത്തിലാണ് ലങ്ക മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്. 11 ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 102 പന്തില്‍ 101 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ടാസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും മെഹദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ശ്രീലങ്കയെ തകര്‍ക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശിനായി 81 പന്തില്‍ 84 വരെ ടാന്‍സിദ് അഹമ്മദ് നിര്‍ണായകമായി. ഒമ്പത് ഫോറുകളും നാല് സിക്‌സുകളുമാണ് ടാന്‍സിദ് നേടിയത്.

18 പന്തില്‍ 48 റണ്‍സ് നേടി റിഷാദ് ഹുസൈനും വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശില്‍ മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. ലങ്കന്‍ ബൗളിങ്ങില്‍ കുമാര നാല് വിക്കറ്റും നായകന്‍ വനിന്ദു ഹസരങ്ക രണ്ടു വിക്കറ്റും വീഴ്ത്തി.

Content Highlight: Mushfiqur Rahim hit 100 sixes for Bangladesh in odi

We use cookies to give you the best possible experience. Learn more