|

എനിക്ക് ഒരു പുതിയ ജീവിതം നല്‍കിയതിന് ദൈവത്തിന് നന്ദി: മുഷീര്‍ ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാനും പിതാവ് നൗഷാദ് ഖാനും അടുത്തിടെ വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. സെപ്റ്റംബര്‍ 28 ശനിയാഴ്ച നടക്കാനിരിക്കുന്ന ഇറാനി കപ്പിനായി അസംഗഢില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുകയായിരുന്നു ഇരുവരും.

അവരുടെ കാര്‍ ഡിവൈഡറിലിടിച്ച് പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ മറിയുകയും മുഷീറിന്റെ കഴുത്തിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചത്.

ഇപ്പോള്‍ പരിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് മുഷീര്‍ഖാന്‍.

‘എനിക്ക് ഒരു പുതിയ ജീവിതം നല്‍കിയതിന് ദൈവത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു,’ മുഷീര്‍ സ്‌പോര്‍ട്‌സ് ടാക്കിനോട് പറഞ്ഞു.

പരിശോധനയ്ക്ക് ശേഷം മുഷീര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ മുംബൈയ്ക്കുവേണ്ടി റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന ഇറാനി കപ്പില്‍ മുഷീര്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍, മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

എന്നിരുന്നാലും രഞ്ജി ട്രോഫിയുടെ 2024-25 സീസണില്‍ മുഷീര്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഇറാനി കപ്പിനുള്ള മുഷീറിന് പകരക്കാരനെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9 മത്സരങ്ങളിലെ 15 ഇന്നിങ്‌സില്‍ നിന്ന് 716 റണ്‍സും 203* ഫ്രണ്ട്‌സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 51.14 എന്ന ആവറേജ് മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും മുഷീര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബൗളിങ്ങില്‍ 9 മത്സരത്തിലെ 14 ഇന്നിങ്‌സില്‍ നിന്ന് എട്ടു വിക്കറ്റുകളും താരത്തിനുണ്ട്.

Content Highlight: Musheer Khan Talking About His Car Accident